ഓണ്‍ലൈന്‍ മദ്യ വിതരണ പോര്‍ട്ടല്‍ പണം വാങ്ങി വഞ്ചിച്ചെന്നു നടി ഷബാന ആസ്മി
മുംബൈ:ഓണ്‍ലൈന്‍ മദ്യ ഡെലിവറി പ്ലാറ്റ്‌ഫോം പണം വാങ്ങിയതിനു ശേഷം മദ്യം നല്‍കാതെ വഞ്ചിച്ചതായി ബോളിവുഡ് താരം ഷബാന ആസ്മിയുടെ ട്വീറ്റ്. ‘മുംബൈയിലെ ഓണ്‍ലൈന്‍ മദ്യ ഡെലിവറി പ്ലാറ്റ്‌ഫോമായ ലിവിങ് ലിക്വിഡ്ഡ് എന്നെ കളിപ്പിച്ചു. എല്ലാവരും കരുതിയിരിക്കുക. മുന്‍കൂട്ടി പണം അടച്ചതിനു ശേഷമാണ് ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ ഇതിനു ശേഷം അവര്‍ എന്റെ ഫോണ്‍ കോളുകള്‍ പോലും എടുക്കുന്നില്ല,’
പണം ഇടപാടിന്റെ വിവരങ്ങള്‍ അടക്കം പങ്കുവച്ചുകൊണ്ടായിരുന്നു 70 കാരിയായ ഷബനയുടെ ട്വീറ്റ്. എന്നാല്‍ എത്ര രൂപയാണു നഷ്ടമായതെന്നോ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നോ അവര്‍ വ്യക്തമാക്കിയിട്ടില്ല. ബോളിവുഡ് താരങ്ങളായ അക്ഷയ് ഖന്ന, നര്‍ഗീസ് ഫക്രി, കരണ്‍ സിങ് ഗ്രോവര്‍ തുടങ്ങിയവരും മുന്‍പ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
BEWARE I have been cheated by them. #Living Liquidz I paid upfront and when the ordered item didnt turn up they stopped picking up my calls!
I paid Account no.919171984427
IFSC- PYTM0123456
Name living liquidz
Paytm payment bank— Azmi Shabana (@AzmiShabana) June 24, 2021