‘എന്തോ ഒരു പന്തികേട്’; ജാനകിയ്ക്കും നവീനും ഐക്യദാര്‍ഢ്യവുമായി എസ്.എഫ്.ഐയുടെ ഡാന്‍സ് മത്സരം

കൊച്ചി: ആശുപത്രി വരാന്തയില്‍ വച്ച് യൂണിഫോമില്‍ നൃത്തം ചെയ്ത് വൈറലായ മെഡിക്കല്‍ വിദ്യാര്‍ഥികളായ ജാനകിയെയും നവീനെയും ആക്ഷേപിച്ച് സാമൂഹ മാധ്യമങ്ങളില്‍ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ എസ്എഫ്ഐ രംഗത്ത്. ജാനകിക്കും നവീനും ഐക്യദാര്‍ഢ്യവുമായി എസ്എഫ്ഐ കുസാറ്റ് (കൊച്ചിന് യൂണിവേഴ്‌സിറ്റി) യൂണിറ്റാണ് ഡാന്‍സ് മല്‍സരവുമായി രംഗത്തെത്തിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് SFI CUSAT ഇന്സ്റ്റാഗ്രാം സ്റ്റോറി ഹൈലൈറ്റ് ശ്രദ്ധിക്കുക. https://instagram.com/sficusat?igshid=1xhirg5l5vt3y എന്നും അറിയിച്ചിട്ടുണ്ട്. 1500 രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിട്ടുള്ളത്. നവീനും ജാനകിയും ചെയ്ത 30 സെക്കന്‍ഡ് ദൈര്‍്ഘ്യമുള്ള നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് സംഘപരിവാര്‍, തീവ്ര ഹിന്ദുത്വവാദികള്‍ ഇരുവരുടെയും മതം തിരഞ്ഞ് വിദ്വേഷപ്രചാരണം നടത്തിയത്.

എന്തോ ഒരു പന്തികേട് തോന്നുന്നു എന്ന പരാമര്‍ശത്തോടെയാണ് ജാനകി ഓം കുമാറിന്റെയും നവീന്‍ റസാഖിന്റെയും പൂര്‍ണമായ പേര് സഹിതം വിദ്വേഷപ്രചാരണം നടത്തിയത്. അതിനിടെ, സ്വകാര്യ എഫ്.എമ്മിന്റെ പരിപാടിയില്‍ ഇരുവരും വീണ്ടും നൃത്തം ചെയ്ത് വിദ്വേഷപ്രചാരകര്‍ക്ക് കനത്ത മറുപടി നല്‍കിയിരുന്നു. ബോണി എം ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഇരുവരുടെയും നൃത്തം ഷെയര്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News