കൈക്കൂലിയായി ലൈംഗിക വേഴ്ച, വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: പിഎഫ് ലോണ്‍ (PF Loan) അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ച ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ ആര്‍. വിനോയ് ചന്ദ്രന് (Vinoy Chandran) സസ്‌പെന്‍ഷന്‍ (Suspension). അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടും ആയിരുന്നു വിനോയ് ചന്ദ്രന്‍. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഗുരുതര കൃത്യവിലോപം കാട്ടിയതിനുമാണ് വിനോയിക്കെതിരെ നടപടി എടുത്തത്.

ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉടന്‍ നടത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോയിയെ കോട്ടയത്ത് വെച്ച് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അധ്യാപികയെ ലൈംഗിക ചൂഷണത്തിനായി ഹോട്ടിലേക്ക് എത്താന്‍ വിനോയ് ആവശ്യപ്പെടുകയായിരുന്നു. മറ്റ് ചില അധ്യാപികമാരോടും ഇയാള്‍ അശ്ലീല ചാറ്റ് നടത്തിയെന്നും ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. നിലവില്‍ വിനോയ് റിമാന്‍ഡിലാണ്.

https://youtu.be/JK9P-qd47s8
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News