28.4 C
Kottayam
Saturday, June 6, 2026

ഭര്‍ത്താവ് ലഹരി നല്‍കി മയക്കി, സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Must read

കണ്ണൂര്‍: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കരിമ്പം സ്വദേശിയായ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്‌റഫ് (38) എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതലയുള്ള പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം. 16 വര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ ഒത്താശയോടെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പിന്നീട് 2021ല്‍ ബൈക്കില്‍ പോകുമ്പോള്‍ തള്ളിത്താഴെയിട്ട് കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ശ്രമിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചു.

2006 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയ ശേഷം സുഹൃത്തിനൊപ്പം വീട്ടിലെത്തി യുവതിക്ക് ലഹരി മരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീടും ഇയാള്‍ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു.

പീഡനത്തിന് ഇരയാകുമ്പോള്‍ യുവതിക്ക് ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. പിന്നീട് 2021ല്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഭര്‍ത്താവ് തള്ളി താഴെയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week