CrimeKeralaNews

മിമിക്രി കലാകാരൻ്റെ കൊലപാതകം: കാമുകിയ്ക്കും കൂട്ടാളികൾക്കും ജീവപര്യന്തം ശിക്ഷ

കോട്ടയം:മിമിക്രി കലാകാരൻ ചങ്ങനാശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറമ്പിൽ ലെനീഷിനെ കൊലപ്പെടുത്തിയ കേസ്: നാല് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

ലെനീഷിന്റെ കാമുകി തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്ബിൽ ശ്രീകല ( 44 ),ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ ( 28 ) , ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ ( ഹിപ്പി ശ്യാം -31 ) , വിത്തിരിക്കുന്നേൽ രമേശൻ ( ജൂഡോ രമേശൻ , 28 ) എന്നിവരാണ് പ്രതികൾ.

കോട്ടയം അഡീഷനൽ സെക്ഷൻസ് ജഡ്ജ് വി ബി സുജയമ്മയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. മറ്റൊരു സ്ത്രീയുമായി ലെനീഷ് അടുപ്പം സ്ഥാപിച്ചതിന്റെ വൈരാഗ്യം തീർക്കാനാണു ലെനീഷിനെ കൊലപ്പെടുത്തിയതെന്നു മുഖ്യപ്രതി ശ്രീകല പോലീസിൽ മൊഴിനൽകിയിരുന്നു .
ഗൂഡാലോചന , തെളിവ് നശിപ്പിക്കൽ ,സംഘം ചേരൽ , കൊലപാതകം തുടങ്ങി കുറ്റങ്ങൾക്ക് ആണ് ശിക്ഷ.

2013 നവംബർ 23 നു രാവിലെ 11 നാണു സംഭവം . കോട്ടയം എസ്എച്ച് മൗണ്ടിനു സമീപം ശ്രീകല നടത്തുന്ന നവീൻ ഹോം നഴ്സിങ് സ്ഥാപനത്തിലായിരുന്നു കൊലപാതകം .

ലെനീഷിനു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് കണ്ടെത്തി . ലെനീഷിനെ വരുതിയിൽ നിർത്താൻ വേണ്ടി മർദ്ദിക്കാൻ ലക്ഷ്യമിട്ടായിരുന്നു ക്വട്ടേഷൻ . മർദ്ദനമേറ്റ് ലെനിഷ് മരിക്കുകയാണ് ഉണ്ടായത് .
കോട്ടയം നഗരത്തിൽ നവീൻ ഹോം നഴ്സിംഗ് എന്ന സ്ഥാപനം നടത്തിയിരുന്ന ശ്രീകല ഒൻപത് വർഷമായി ലെനീഷുമായി അടുപ്പത്തിലായിരുന്നു . തന്നെക്കാൾ പ്രായം കുറഞ്ഞ കാമുകന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയം ശ്രീകലക്കുണ്ടായിരുന്നു . ഇതിനിടയിൽ തിരുവല്ല സ്വദേശിയായ യുവതിയുമായി ലെനീഷ് അടുപ്പത്തിലാണെന്ന് ശ്രീകല മനസിലാക്കി. ലെനീഷിനെ വരുതിയിലാക്കാനാണ് ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്.

മർദ്ദനത്തിനിടെ ലജീഷ് മരിച്ചതോടെ ശ്രീകലയുടെ സഹായത്തോടെ നാലുപേരും കൂടി മൃതദേഹം ചാക്കിനുള്ളിലാക്കി . തുടർന്ന് റോഡിലുണ്ടായിരുന്ന ആപ്പേ ഓട്ടോയിൽ വാഴക്കുലയാണെന്ന് ധരിപ്പിച്ച് പാമ്പാടിയിൽ കൊണ്ടുപോയി തള്ളുകയും ചെയ്തു . പിറ്റേന്ന് പത്രങ്ങളിൽ വാർത്ത വന്നതോടെ സംഘാംഗങ്ങൾ മുങ്ങുകയായിരുന്നു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker