27.3 C
Kottayam
Wednesday, May 29, 2024

ഡേറ്റിം​ഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ബലാ​ത്സം​ഗം ചെയ്ത യുവാവ് പിടിയിൽ

Must read

മുംബൈ: ഡേറ്റിം​ഗ് ആപ്പായ ടിന്ററിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവ് ബലാ​ത്സം​ഗം ചെയ്തു. 26 കാരനായ അഭിജിത്ത് വാഘ് ആണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പിംപിരി ചിൻച്വാദിലാണ് സംഭവം നടന്നിരിക്കുന്നത്.

ഡിസംബർ 26ന് ഹിഞ്ചേവാദിയിലെ ഒരു ഹോട്ടലിൽ വച്ചാണ് വാഘ് യുവതിയെ കണ്ടുമുട്ടുകയുണ്ടായത്. ഇവിടെ വച്ച് ഇയാൾ യുവതിയെ നി‍‍ർബന്ധിച്ച് മദ്യം കഴിപ്പിച്ചു. തുടർന്ന് യുവതിയെ ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി.

തന്റെ സമ്മതമില്ലാതെ ഇയാൾ സ്ത്രീയോട് അടുത്തിടപഴകിയെന്നാണ് യുവതിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. യുവതി എതിർത്തതോടെ ഇയാൾ യുവതിയെ മർദ്ദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week