എൻഎസ്എസ് ക്യമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാധിക്ഷേപം, ഇടുക്കിയിൽ അധ്യാപകൻ കീഴടങ്ങി

ഇടുക്കി: കഞ്ഞിക്കുഴി എൻഎസ്എസ് ക്യമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകൻ കീഴടങ്ങി. ഹരി ആ‍ർ വിശ്വനാഥാണ് കഞ്ഞിക്കുഴി സ്റ്റേഷനിലെത്തി സിഐക്ക് മുന്നിൽ ഹാജരായത്. 

വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തുകയും കടന്ന് പിടിക്കുകയും ചെയ്തതിന് ഇയാൾക്കെതിരെ രണ്ട് കേസാണെടുത്തിരുന്നത്. ഇതിലൊന്നിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കീഴടങ്ങിയത്. ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡൻ്റായിരുന്നു ഹരി. ഓഗസ്റ്റ് 12 മുതൽ 18 വരെ സ്ക്കൂളിൽ നടന്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്കാണ് ഹരിയിൽ നിന്നും മോശം അനുഭവമുണ്ടായത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.

കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ അതി‍ർത്തിയിലുള്ള സ്ക്കൂളിൽ വച്ചാണ് വിദ്യാ‍ത്ഥികൾക്ക് നേരെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയത്. പത്തനംതിട്ട സ്വദേശി വള്ളികുന്നം സ്വദേശി ഹരി ആ‍ർ വിശ്വനാഥിനെതിരെ പോക്സോ അടക്കം ചമുത്തിയാണ് പൊലീസ് കേസെടുത്തത്. 12 മുതൽ 18 വരെ സ്ക്കൂളിൽ നടന്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്കാണ് ഹരിയിൽ നിന്നും മോശം അനുഭവമുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News