പെണ്‍കുട്ടിയുടെ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ലൈംഗികാസക്തി തീര്‍ക്കാന്‍ ശ്രമം! 51കാരന്‍ പിടിയില്‍

ഗുവാഹട്ടി: പെണ്‍കുട്ടിയുടെ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ലൈംഗികാസക്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മധ്യവയസ്‌കന്‍ പിടിയില്‍. അസമിലെ ദേമാജി ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഭാര്യയെ ദോഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ അകാന്‍ സൈക്കിയ(51) എന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

രണ്ട് വിവാഹം കഴിച്ച അകാന്‍ സൈക്കിയ ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ജയിലിലായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനുവദിച്ച പ്രത്യേക പരോളിലാണ് അടുത്തിടെ പുറത്തിറങ്ങിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ 14കാരിയുടെ മൃതദേഹം പുറത്തെടുത്ത പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഞായറാഴ്ചയാണ് ഗ്രാമത്തിലെ 14 വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ഗ്രാമത്തിലെ നദിക്കരയില്‍ അന്ന് രാത്രി തന്നെ മൃതദേഹം മറവ് ചെയ്തു.

പിറ്റേദിവസം രാവിലെ ഇവിടെ എത്തിയ മത്സ്യത്തൊഴിലാളികളാണ് അകാന്‍ സൈക്കിയ മൃതദഹേം പുറത്തെടുത്ത് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. ഉടന്‍തന്നെ ഇയാളെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മരണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News