കണ്ണമ്പ്ര: കളിക്കാൻ പോയി വരുന്നതിനിടെ കാരപ്പൊറ്റയില്‍ എഴും ഒന്നരയും വയസ്സുള്ള കുട്ടികൾ കിണറ്റിൽ വീണു. പടിഞ്ഞാറെമുറി കുന്നത്ത് രാകേഷ്-സന്ധ്യ ദമ്പതികളുടെ മക്കളായ കീര്‍ത്തന (7), പ്രാർഥന (ഒന്നര) എന്നിവരാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ അടുത്ത വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്.
അരയ്ക്കൊപ്പം വെള്ളത്തിൽ അനുജത്തിയെ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കീർത്തനയെയാണ് ഓടിയെത്തിയ നാട്ടുകാർ കണ്ടത്. കുട്ടികളുടെ ബന്ധുകൂടിയായ സമീപവാസി കെ.അനൂപ് ഓടിയെത്തി കയർ കെട്ടി കിണറ്റിൽ ഇറങ്ങി രണ്ടുപേരെയും രക്ഷപ്പെടുത്തി. കീർത്തനയുടെ ധൈര്യത്തെ നാട്ടുകാർ അഭിനന്ദിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News