തിരുവനന്തപുരം: നാവായിക്കുളത്ത് അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തുവീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കുടവൂര്‍ എന്‍.എന്‍.ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകള്‍ റിസ്‌വാന (7)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു
റിസ്‌വാനയുടെ ഒന്നരവയസുള്ള സഹോദരി വീടിനു പിറകില്‍ കളിച്ചുകൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ടു. തുടര്‍ന്ന് സഹോദരിയെ രക്ഷിക്കാന്‍ റിസ്‌വാന അവിടേക്ക് ഓടിയെത്തുകയായിരുന്നു. ഈ സമയം മരം റിസ്‌വാനയുടെ ദേഹത്ത് വീണ് അപകടം സംഭവിച്ചുവെന്നാണ് വിവരം. റിസ്‌വാനയുടെ സഹോദരിയെ അത്ഭുതകരമായി രക്ഷപെടുത്തുകയും ചെയ്തു.
- Advertisement -
ഗുരുതരമായി പറിക്കേറ്റ റിസ്‌വാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

