പൊന്മുടിയിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ വാഹനം കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഏഴ് വയസ്സുകാരി മരിച്ചു

പൊന്മുടിയിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ വാഹനം കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം; വണ്ടിയുടെ നിയന്ത്രണം വിട്ടതോടെ അപകടം

തിരുവനന്തപുരം: കല്ലാർ-പൊന്മുടി റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം. വിനോദയാത്രയ്‌ക്കെത്തിയ സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അനീഷ്-ഷാലു ദമ്പതികളുടെ മകൾ ത്രയനന്ദ (7) ആണ് മരണപ്പെട്ടത്.

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി സന്ദർശിക്കാനായി എത്തിയതായിരുന്നു കുടുംബം. കല്ലാർ പൊന്മുടി റോഡിലെ വളവുകൾ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കവെയാണ് വാഹനം അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് കുട്ടി ഉൾപ്പെടെ ഒൻപത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News