കോട്ടയം: ഭർത്താവ് അസിഡൊഴിച്ചതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്. ഭർത്താവ് ജോണിനെ (47) ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. കുടുംബവഴക്കിനെത്തുടർന്നാണ് ജോൺ ബാലാമണിയുടെ ദേഹത്ത് ആസിഡൊഴിച്ചത്. സാരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബാലാമണി ബുധനാഴ്ച രാവിലെ മരിച്ചു. ബുധനാഴ്ച വൈകീട്ടുതന്നെ ജോണിനെ പോലീസ് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തു.ഈരാറ്റുപേട്ടയിലെ സ്വകാര്യ തയ്യൽ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ബാലാമണി. മക്കൾ: സജോ, സോന. ബാലാമണിയുടെ സംസ്‌കാരം നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


