24.3 C
Kottayam
Saturday, June 6, 2026

ഏഴിടത്ത് സമാന്തര ടെലഫോൺ എക്സ്ചേഞ്ച്;പിടിച്ചെടുത്തത് 713 സിം കാർഡ്

Must read

കോഴിക്കോട്: കോഴിക്കോട് ഏഴിടത്ത് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നതായി ഡി സി പി. കോഴിക്കോട് ടൗണിലും ഉൾപ്രദേശങ്ങളിലുമായി ഏഴിടങ്ങളിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഡിസിപി സ്വപ്നിൽ എം മഹാജൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. രണ്ടു പേര് ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ ഉടൻ പിടികൂടുമെന്നും ഡിസിപി വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ തീവ്രവാദബന്ധമുണ്ടോയെന്നും അന്വേഷിക്കും. ടെലഫോൺ എക്സ്ചേഞ്ചുകൾ ഭീകരപ്രവർത്തനത്തിനു വേണ്ടി ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നും ഡിസിപി വ്യക്തമാക്കി. പരിശോധനയിൽ 713 സിം കാർഡുകൾ പിടിച്ചെടുത്തു. കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് സൂചന. നഗരത്തിൽ കണ്ടെത്തിയ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചിലൂടെ നടന്നത് വിദേശത്ത് നിന്നുള്ള ഫോണ്‍ കോളുകളുടെ കൈമാറ്റമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇത്തരം കോളുകൾ കുഴല്‍പണ ഇടപാടിനായും അല്ലെങ്കിൽ മറ്റു വിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചോ എന്നതടക്കം അന്വേഷിക്കാനാണ് പൊലീസ് തീരുമാനം

.

ഹുണ്ടി ഫോണ്‍ എന്ന പേരിലറിയപ്പെടുന്ന സമാന്തര ടെലഫോണ്‍ എക്സ്ചെയ്ഞ്ചാണ് ഇന്നലെ കോഴിക്കോട് പൊലീസും ഐ.ബി ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയത്. ടെലികോം റെഗുലേറ്ററി അതോറ്റിയെ മറികടന്ന് നടത്തിയ പ്രവര്‍ത്തനമായതിനാലാണ് ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ കൂടി പരിശോധനയില്‍ പങ്കെടുത്തത്. ഈ എക്സ്ചേഞ്ച് വഴി വിളിച്ച ഫോണ്‍‌ നമ്പരുകള്‍ ഇന്‍റലിജന്‍സ് വിഭാഗം പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് കൊളത്തൂര്‍ സ്വദേശി ജുറൈസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week