EntertainmentNews

പ്രമുഖ സീരിയല്‍ താരം വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ഹൈദരാബാദ്: തെലുങ്ക് സീരിയല്‍ താരം ശ്രാവണി കൊണ്ടാപള്ളി ആത്മഹത്യ ചെയ്ത നിലയില്‍. ചൊവ്വാഴ്ച രാത്രിയില്‍ നടിയെ ഹൈദരാബാദിലെ മധുരനഗറിലെ വസതിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദേവരാജ് റെഡ്ഡി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാകിനാഡ ഗോല്ലപ്രോലു സ്വദേശിയായ ഇയാളുമായി താരം അടുപ്പത്തിലായിരുന്നു എന്ന് വിവരമുണ്ട്.

ടിക് ടോക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ഇയാള്‍ നടിയെ മാനസികമായ പീഡിപ്പിച്ചുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. അനാഥനെന്ന് പറഞ്ഞ് പരിചയപ്പെട്ട ഇയാള്‍ പിന്നീട് നടിയുമായി അടുക്കുകയായിരുന്നു. പണത്തിന് വേണ്ടി നടിയെ ഇയാള്‍ ദുരുപയോഗം ചെയ്തു.

ഇരുവരും ചേര്‍ന്നുള്ള ചില വീഡിയോകള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു അതു വെച്ച് ഇയാള്‍ നടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് സഹോദരന്റെ ആരോപണം. എസ്ആര്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ ദേവരാജിനെതിരേ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷമായി സീരിയല്‍ രംഗത്ത് നിറഞ്ഞു നിന്നിരുന്ന ശ്രാവണിയ്ക്ക് അനുശോചനം രേഖപ്പെടുത്തി അനേകരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ എട്ടുവര്‍ഷമായി തെലുങ്ക് സീരിയലുകളിലെ സജീവസാന്നിധ്യമാണ് ശ്രാവണി. മൗനരാഗം, മനസു മംമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രാവണി ശ്രദ്ധ നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button