സീരിയൽ താരം ഉൾപ്പെടെ മൂന്നു പേരെ രക്ഷപ്പെടുത്തി, പെണ്‍വാണിഭ സംഘം പിടിയിൽ

പനാജി: പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍നിന്ന് ടെലിവിഷന്‍ നടി ഉള്‍പെടെയുള്ള മൂന്നുപേരെ രക്ഷപ്പെടുത്തി. പനജിക്ക് സമീപമുള്ള സങ്കോള്‍ഡ ഗ്രാമത്തില്‍ വച്ചാണ് പെണ്‍വാണിഭ സംഘം പിടിയിലായത്.കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സ്വദേശിയെ ഗോവ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

26കാരനായ ഹാഫിസ് സയിദ് ബിലാലാണ് അറസ്റ്റിലായത്. അന്വേഷണ സംഘം രക്ഷപ്പെടുത്തിയ സ്ത്രീകളില്‍ ടെലിവിഷന്‍ നടി ഉള്‍പ്പെടെ രണ്ടുപേര്‍ മുംബൈയ്ക്ക് സമീപമുള്ള വിരാര്‍ സ്വദേശിനികളാണ്. മറ്റൊരാള്‍ ഹൈദരാബാദ് സ്വദേശിനിയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. 30-37 വയസിന് ഇടയില്‍ പ്രായമുള്ളവരാണ് രക്ഷപ്പെട്ട മൂന്നുപേരും.

പെണ്‍വാണിഭം സംബന്ധിച്ച്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അന്വേഷണ സംഘം ഒരുക്കിയ കെണിയിലാണ് പ്രതി പിടിയിലായത്. ഇടപാടുകാരനാണെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട് 50,000 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ മൂന്ന് സ്ത്രീകളെയുമായി എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News