റംസിയുടെ ആത്മഹത്യ; നടി ലക്ഷ്മി പ്രമോദ് മൂന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്തിനിടെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയുടെ സഹോദരന്റെ ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കൊല്ലം ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയിലാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയായിരുന്ന ലക്ഷ്മി പ്രമോദിനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

റംസിയെ ഗര്‍ഭഛിദ്രം ചെയ്യുന്നതിന് ലക്ഷ്മി പ്രമോദ് കൂട്ടു നിന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവരുള്‍പ്പടെ കേസില്‍ അറസ്റ്റിലായ ആയ പ്രതി ഹാരിസിന്റെ വീട്ടുകാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണര്‍ക്ക് ഉള്‍പ്പെടെ റംസിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. ദിവസങ്ങളായി ലക്ഷ്മി പ്രമോദും വീട്ടുകാരും കൊല്ലം ജില്ലയില്‍ നിന്നു മാറി താമസിക്കുകയാണ്.

അതേസമയം, ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രി അധികൃതരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ആശുപത്രി നടപടി നിയമപരമാണോ എന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. നടി ലക്ഷ്മി പ്രമോദിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. യുവതിയെ ഗര്‍ഭഛിദ്രത്തിന് കൊച്ചിയില്‍ കൊണ്ടുപോയത് ലക്ഷ്മി പ്രമോദാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News