25.5 C
Kottayam
Sunday, June 7, 2026

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നു; സീരിയല്‍ നടിയുടെ വെളിപ്പെടുത്തല്‍

Must read

തിരുവനന്തപുരം: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുന്നതായി നടി ദിവ്യ. നിരവധി സിനിമകളിലും മിനി സ്‌ക്രീന്‍ റിയാലിറ്റി ഷോയിലും ഭാഗമായ ദിവ്യ ജെ ജെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദുര്‍മന്ത്രവാദത്തിനായി തന്നെ നിരന്തരം പ്രേരിപ്പിക്കുന്നുവെന്നും ആറു വയസുകാരിയായ മകളെയും ഉപദ്രവിക്കുന്നുവെന്നും ദിവ്യ പറഞ്ഞു.

ഭര്‍ത്താവിന്റെ ദോഷം മാറാന്‍ എന്ന പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും സ്ത്രീധനം നല്‍കാത്തതിനാല്‍ അന്ധവിശ്വാസം മറയാക്കുന്നു എന്നുമാണ് ദിവ്യയുടെ ആരോപണം. വെള്ളായണി സ്വദേശിയായ ഭര്‍ത്താവ് അരുണിനും കുടുംബത്തിനും എതിരെയാണ് നേമം സ്വദേശിനിയായ ദിവ്യയുടെ ആരോപണം. ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായി. ഈ ആറ് വര്‍ഷത്തിനിടയില്‍ എല്ലാ ദിവസവും ദുര്‍മന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും നാളിന്റെ ദോഷവും ജാതക ദോഷവും പറഞ്ഞിട്ട് ദിവസവും പ്രശ്‌നങ്ങളാണ്. ആ പ്രശ്‌നങ്ങളുണ്ടായിട്ട് ഒരു വിധത്തിലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ വഴിമുട്ടി നില്‍ക്കുകയാണ് ഞാനും എന്റെ മോളും. ഞങ്ങളെ ഇതിലേക്ക് നിര്‍ബന്ധിക്കുകയും അതിലേക്ക് വഴങ്ങാതിരിക്കുകയും ചെയ്യുമ്പോള്‍ ഉപദ്രവിക്കുകയും ചെയ്യുന്നു.

പൂജ ചെയ്ത ഭക്ഷണങ്ങള്‍ എന്ന് പറഞ്ഞ് ഓരോന്ന് കഴിക്കാന്‍ തരും. മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാന്‍ തുടങ്ങി. ഓരോ ജപിച്ച സാധനങ്ങള്‍ അവളുടെ ദേഹത്ത് കെട്ടാനും തുടങ്ങി. അവളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ കണ്ട് വീട്ടില്‍ സേഫ് അല്ല എന്ന് തോന്നിയപ്പോള്‍ ഞാന്‍ ഭര്‍ത്താവില്‍ നിന്ന് കുറച്ച് മാറി നിന്നു. എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഞാനും മോളും ആയിട്ടുള്ള ബന്ധം പിരിക്കണം എന്നുള്ള ഒറ്റ ആഗ്രഹത്തോട് കൂടി ഭര്‍ത്താവിനെ കൊണ്ട് പലതും ചെയ്യിപ്പിച്ച് മാറ്റി നിര്‍ത്തിയിരിക്കുകയാണ്’, ദിവ്യ പറയുന്നു.

- Advertisement -

അരുണിന്റെ അച്ഛന്‍ ജ്യോത്സനാണ്. ഇയാള്‍ നിരന്തരം അന്ധവിശ്വാസത്തിന്റെ പേരില്‍, ദോഷം മാറാന്‍ എന്ന പേരില്‍ ദുര്‍മന്ത്രവാദത്തിന് ഇരയാക്കുന്നു എന്നാണ് ആരോപണം. വിശ്വാസങ്ങള്‍ക്ക് അപ്പുറത്തേക്കുള്ളവ അടിച്ചേല്‍പ്പിക്കുന്നു എന്നും പൂജകളും മറ്റും ചെയ്യിക്കുന്നു എന്നുമാണ് ദിവ്യ പറയുന്നത്. വഴങ്ങിയില്ലെങ്കില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നു എന്ന പരാതിയും ഇവര്‍ക്കുണ്ട്.

- Advertisement -

ആറ് വര്‍ഷം മുന്‍പ് ജാതകദോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും നോക്കാതെയാണ് വിവാഹം കഴിച്ചത്. കുട്ടി ആയതിന് ശേഷം ജാതകദോഷത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിക്കുന്നു എന്നാണ് ദിവ്യ പറയുന്നത്. ഭാര്യയും മകളും കൂടെ താമസിച്ചാല്‍ ഇയാള്‍ക്ക് ദോഷമാണ് എന്നാണ് ഭര്‍ത്താവ് വിശ്വസിച്ച് വെച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വിവാഹ മോചനവും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

വിവാഹസമയത്ത് സ്ത്രീധനമൊന്നും നല്‍കിയിരുന്നില്ല. സ്ത്രീധനം നല്‍കാത്തതിനാല്‍ അന്ധവിശ്വാസത്തെ മറയാക്കുകയാണ് ഭര്‍ത്താവും വീട്ടുകാരും എന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ദിവ്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week