News

മദ്യലഹരിയില്‍ യുവതിയ്ക്ക് നേരെ അതിക്രമം; സീരിയല്‍ നടന്‍ അറസ്റ്റില്‍

മുംബൈ: മദ്യലഹരിയില്‍ യുവതിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍. ഹിന്ദി സീരിയല്‍ താരമായ പ്രചീന്‍ ചൗഹാന്‍ ആണ് അറസ്റ്റിലായത്. മലാഡ് ഈസ്റ്റ് സ്വദേശിനിയായ 22 കാരിയുടെ പരാതിയിലാണ് പോലീസ് നടപടി.

‘കസൗടീ സിന്ദഗീ കേ’ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നടനാണ് പ്രചീന്‍ ചൗഹാന്‍. ഇതില്‍ സുബ്രതോ ബസു എന്ന കഥാപാത്രത്തെയാണ് പ്രചീന്‍ അവതരിപ്പിച്ചത്.

മദ്യലഹരിയില്‍ പ്രചീന്‍ ചൗഹാന്‍ അതിക്രമം കാട്ടിയെന്ന് കാണിച്ച് കുരര്‍ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. പ്രചീനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button