31.1 C
Kottayam
Thursday, May 2, 2024

ശബരിമല വിഷയത്തില്‍ തനിക്കെതിരെ 993 കേസുകള്‍ ഉണ്ട്. വി മുരളീധരനെതിരെ എത്ര കേസുകള്‍ ഉണ്ട്? ആഞ്ഞടിച്ച് സെന്‍കുമാര്‍

Must read

കൊച്ചി: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ മുന്‍ ഡി.ജി.പി ടിപി സെന്‍കുമാര്‍ രംഗത്ത്. താന്‍ ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ല്.ശബരിമല പ്രശ്നത്തില്‍ തനിക്കെതിരെ 993 കേസുകള്‍ ഉണ്ട്. വി മുരളീധരനെതിരെ എത്ര കേസുകള്‍ ഉണ്ട്.

തനിക്കെതിരെയുള്ളത് എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ളതുപോലെ സാമ്പത്തിക തട്ടിപ്പ് കേസുകളല്ലെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു.വി മുരളീധരന്‍ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ടി പി സെന്‍കുമാറിനെയും സുഭാഷ് വാസുവിനെയും തള്ളിപ്പറഞ്ഞത്. എന്‍ഡിഎയുമായി സെന്‍കുമാറിന് ബന്ധമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസാണ് എന്‍ഡിഎയുടെ ഘടകക്ഷിയെന്ന് വി മുരളീധരന്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week