NationalNewsRECENT POSTS
മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ഗുപ്ത അന്തരിച്ചു
കൊല്‍ക്കൊത്ത: മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്ന് തവണ രാജ്യസഭയിലേക്കും ലോക്സഭയിലേക്കും ഗുരുദാസ് ദാസ് ഗുപ്ത തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്.
എണ്‍പതുകളില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഗുരുദാസ് ദാസ് ഗുപ്ത 1985ല്‍ രാജ്യസഭാ അംഗമായിരുന്നു. 2004ല്‍ പശ്ചിമബംഗാളിലെ പന്‍സ്‌കുരയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009ല്‍ പശ്ചിമബംഗാളിലെ ഘട്ടാലിനെ ലോക്സഭയില്‍ അദ്ദേഹം പ്രതിനിധീകരിച്ചിരുന്നു. ടുജി സ്പെക്ട്രം കേസില്‍ ജെപിസി അംഗങ്ങളില്‍ ഒരാളായിരുന്നു. ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News