കൊവിഡ് പ്രതിരോധത്തിനായി സ്വയം നിര്‍മ്മിച്ച മരുന്നു കഴിച്ചയാള്‍ക്ക് ദാരുണാന്ത്യം

കല്ലടിക്കോട്:കൊറോണ വൈറസ് പ്രതിരോധത്തിനായി സ്വയം മരുന്ന് ഉണ്ടാക്കി കഴിച്ച ആള്‍ക്ക് ദാരുണാന്ത്യം. കല്ലടിക്കോട് ഇരട്ടക്കല്ലില്‍ താമസിക്കുന്ന കാഞ്ഞിരപ്പുഴ മംഗലത്ത് പ്രകാശ്(47) ആണ് മരിച്ചത്.

പച്ചക്കര്‍പ്പൂരത്തോടൊപ്പം മറ്റു ചില അങ്ങാടി സാമഗ്രികളും ചേര്‍ന്ന് കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ ഉണ്ടാക്കി സ്വയം കഴിക്കുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. മറ്റാരും ഇതു കഴിച്ചിട്ടില്ല. ഇന്നലെ രാവിലെ കഴിച്ച ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജയ. മകന്‍: കൃഷ്ണപ്രസാദ്. അമ്മ: തായികുട്ടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News