24.2 C
Kottayam
Saturday, June 6, 2026

‘എല്ലാം കൊള്ളാം, സൗണ്ട് എന്താണ് ആണിനെ പോലെ’; ശബ്ദം പോലും നഷ്ടമായേക്കാവുന്ന വോയിസ് സര്‍ജറിക്ക് വിധേയയായി സീമ വിനീത്

Must read

വോയിസ് സര്‍ജറി ചെയ്ത് ട്രാന്‍സ്‌ജെന്‍ഡര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. സര്‍ജറിയിലൂടെ പൂര്‍ണമായും സ്ത്രീയായിട്ടും താന്‍ ഏറ്റവും കൂടുതല്‍ കേട്ട പരിഹാസം ‘എല്ലാം കൊള്ളാം, സൗണ്ട് എന്താണ് ആണിനെ പോലെ’ എന്നതാണ്.

‘സര്‍ജറികള്‍ ഓരോന്നായി ചെയ്തപ്പോഴും വീണ്ടും വീണ്ടും ആഗ്രഹിച്ചത് ആ പൂര്‍ണ്ണതയില്‍ എത്തിനില്‍ക്കാന്‍ ആയിരുന്നു. പലപ്പോഴും ശരീരം വലിയ വേദനകള്‍ നേരിട്ടപ്പോള്‍ ആ വേദനകള്‍ ഒന്നും സമൂഹത്തില്‍ നിന്നും നേരിട്ട പരിഹാസമെന്ന അസുഖത്തിനു മുന്നില്‍ വേദനകളല്ലാതായി മാറി.’

അതിനാല്‍ ഒരുപാട് ആലോചിച്ചതിന് ശേഷം സ്ത്രീകളുടെത് പോലെ ശബ്ദം ലഭിക്കാനായി വോയിസ് സര്‍ജറി ചെയ്തിരിക്കുകയാണെന്ന് സീമ ഫേസ്ബുക്കില്‍ കുറിച്ചു. ചിലപ്പോള്‍ സൗണ്ട് തിരിച്ചു കിട്ടിയില്ല എന്നും പോലും വന്നേക്കാം ചാന്‍സ് 50%-50% ഉള്ള സര്‍ജ്ജറിയാണെന്നും സീമ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം

- Advertisement -

”ജീവിതത്തില്‍ കുട്ടിക്കാലം മുഴുവന്‍ കേട്ട പരിഹാസത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും തീചൂളയില്‍ ചവിട്ടി ജീവിതം സ്വന്തം സ്വതത്തിലേക്ക് ഇന്നിവിടെ വരെ എത്തിച്ചു ഇതിനിടയില്‍ പല വിധത്തില്‍ ഉള്ള പല കളിയാക്കലുകളും പരിഹാസങ്ങളും സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ചിലപ്പോളൊക്കെ ഒന്നിനും പ്രതികരിക്കാന്‍ കഴിയാത്ത വിധം പലപ്പോഴും ഒതുങ്ങി കൂടിയിട്ടുണ്ട് പിന്നെ പിന്നെ ഒതുങ്ങി മാറി നില്‍ക്കാന്‍ മനസ്സ് അനുവദിക്കാത്ത തരത്തില്‍ മനസ്സിനെ പാകപ്പെടുത്തി ജീവിതത്തില്‍ ആദ്യം ആഗ്രഹിച്ച ഒരേ ഒരു കാര്യം ഒരു സ്ത്രീയായി തീരണം എന്നായിരുന്നു.

- Advertisement -

പക്ഷേ അതിനു ഒരുപാട് കടമ്പകള്‍ കടക്കണം ഒരുപാട് സര്‍ജ്ജറികള്‍ വേണ്ടി വരും ഒരുപാട് കാശ് അതിനായി വേണ്ടിവരും എല്ലാത്തിനും ഉപരി എല്ലാം നേടാന്‍ ഉള്ള ഒരു കരുത്തുറ്റ മനസ്സും ശരീരവും ഉണ്ടാവുകയും വേണം ഈ പറഞ്ഞതൊക്കെ സജ്ജീകരിച്ചു ഞാന്‍ ആഗ്രഹിച്ച ജീവിതത്തിലേക്ക് നടന്നു തുടങ്ങി സര്‍ജ്ജറികള്‍ ഓരോന്നായി ചെയ്തു അപ്പോളും വീണ്ടും വീണ്ടും ആഗ്രഹിച്ചത് ആ പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കാന്‍ ആയിരുന്നു പലപ്പോഴും ശരീരം വലിയ വേദനകള്‍ നേരിട്ടപ്പോള്‍ ആ വേദനകള്‍ ഒന്നും സമൂഹത്തില്‍ നിന്നും നേരിട്ട പരിഹാസമെന്ന അസുഖത്തിനുമുന്നില്‍ വേദനകളല്ലാതായി മാറി.

ഏകദേശം ഒരു മൂന്നു വര്‍ഷം മുന്നേ ആയിരുന്നു എന്റെ ആദ്യത്തെ സര്‍ജ്ജറി ഉണ്ടായതു അതിനു ശേഷം ഒരു ആറുമാസത്തെ ഇടവേളയില്‍ രണ്ടാമത്തെ സര്‍ജ്ജറി യും ഇപ്പോള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നാമത്തെ സര്‍ജ്ജറിയും വിജയകരമായി സംഭവിച്ചിരിക്കുന്നു ഏറ്റവും കൂടുതലായി ഞാന്‍ കേട്ട പരിഹാസമായിരുന്നു എല്ലാം കൊള്ളാം **സൗണ്ട് എന്താണ് ആണിനെ പോലെഎന്നു* ഒരുപാട് ചിന്തിച്ചു ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു ഈ വോയിസ് സര്‍ജ്ജറി.

Voice feminization surgery ചിലപ്പോള്‍ സൗണ്ട് തിരിച്ചു കിട്ടിയില്ല എന്നും പൊലും വന്നേക്കാം ചാന്‍സ് 50% 50% ഉള്ള സര്‍ജ്ജറി അടുത്തറിയുന്ന പലരോടും സംസാരിച്ചപ്പോള്‍ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു പക്ഷേ ഞാന്‍ ഉറച്ചു നിന്നും എനിക്ക് ഇത് കൂടി ചെയ്‌തേ മതിയാവു അവസാനം ഇതാ അതും സംഭവിച്ചു ഒരുപാട് പേര് ഒപ്പം ഉണ്ടായിരുന്നു കൈത്താങ്ങായി എന്നും എന്റെ നെഞ്ചില്‍ ഉണ്ടാവും മരിക്കുവോളം അവരെ ഒക്കെ നമ്മള്‍ പറയില്ലേ ആരും ഇല്ലാത്തവര്‍ക്ക് ഈശ്വരന്‍ ഉണ്ടാവും എന്ന് ഒപ്പം ഉണ്ടായവരൊക്കെ ഈശ്വരന്റെ സ്ഥാനം ആണ് മനസ്സില്‍ ജീവിതം ആഗ്രഹിക്കുന്നത് പോലെ ജീവിക്കാന്‍ ഉള്ളതാണ് ഇനിയും എന്റെ ജീവിതം ഞാന്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിക്കും…… ??
പ്രാര്‍ത്ഥിച്ചഎല്ലാവരോടും ഇടയ്ക്കു ഇടയ്ക്കു വിളിച്ചു വിവരം തിരക്കിയവരോടും ഒരുപാട് നന്ദി ?? സ്‌നേഹം ??’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week