ഇടുക്കി: ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ സെക്രട്ടറി എം.എസ്. ബാബുവിന് സസ്പെൻഷൻ. രേഖകൾ ഇല്ലാതെ വായ്പ നൽകിയെന്ന് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഭൂപ്രശ്നങ്ങൾ രൂക്ഷമായ ചിന്നക്കനാൽ പഞ്ചായത്തിൽ എല്ലാ രേഖകളും വാങ്ങിയ ശേഷം വായ്പ അനുവദിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അതുകൊണ്ട് നേരിട്ടു പരിശോധിച്ച ശേഷം വായ്പ അനുവദിക്കാറുണ്ടെന്നുമായിരുന്നു എം.എസ്.സാബുവിന്റെ വിശദീകരണം.
ചിന്നക്കനാൽ ബാങ്ക് ഭരണത്തിൽ വ്യക്തത തേടി സിപിഐ നേരത്തെ രംഗത്തെത്തിയിരുന്നു. വ്യാജരേഖകളുടെ പിൻബലത്തിൽ എത്രപേർക്ക് കാർഷിക വായ്പ അനുവദിച്ചിട്ടുണ്ട് എന്നായിരുന്നു സിപിഐയുടെ പ്രധാന ചോദ്യം.