സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം അട്ടിമറിയല്ല : അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫിസിലെ തീപിടിത്തത്തില്‍ റിപ്പോര്‍ട്ടുമായി അന്വേഷണ സംഘം . സംഭവം അട്ടിമറിയില്ലെന്ന നിഗമനത്തില്‍ അന്വേഷണസംഘം. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രോേട്ടാകോള്‍ ഓഫിസ് ശ്രദ്ധാകേന്ദ്രമായതോടെയാണ് അവിടെ ഉണ്ടായ തീപിടിത്തവും വിവാദമായത്. ഓഫ് ആക്കാത്ത പഴയ ഫാന്‍ പൊട്ടിവീണതാണ് അപകട കാരണമെന്ന നിഗമനത്തിലാണ് എല്ലാ ഏജന്‍സികളും.

സത്യപ്രതിജ്ഞയുടെ വിജ്ഞാപനവുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ നശിച്ചു. ഗെസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ടവ ഭാഗികമായി നശിച്ചു. ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ട ഫയലുകള്‍ പ്രത്യേകമായി സൂക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കും. എല്ലാ ഫയലുകളും ഇ-ഫയലുകള്‍ ആക്കണം. ഫയല്‍ നീക്കം, സൂക്ഷിക്കല്‍ അടക്കമുള്ളവയുടെ കാര്യത്തിലും വിശദമായ ശിപാര്‍ശ സമര്‍പ്പിക്കുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News