26 C
Kottayam
Saturday, June 6, 2026

ഇലന്തൂരിൽ കൂടുതൽ മൃതദേഹങ്ങൾ തേടി പരിശോധന തുടങ്ങി; പ്രതികളെയും സ്ഥലത്തെത്തിച്ചു, പ്രതിഷേധം

Must read

പത്തനംതിട്ട: നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിങ്ങിനേയും ലൈലയേയും ഷാഫിയേയും തെളിവെടുപ്പിനായി ഇലന്തൂരിലെത്തിച്ചു. കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും പരിശോധനകള്‍ ആരംഭിച്ചു. മായ, മര്‍ഫി എന്നീ രണ്ട് പോലീസ് നായ്ക്കളേ ഇതിനായി സ്ഥലത്തെത്തിച്ചിട്ടുണ്ട്.

സംഭവസ്ഥലത്തെത്തിച്ച പോലീസ് നായ്ക്കള്‍ വീടിന് സമീപത്തെ കാവിലേക്കാണ് ഓടിപ്പോയത്. നരബലിക്ക് ശേഷം ലൈല രക്തം ഒഴുക്കിയത് ഈ കാവിലാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഭഗവല്‍ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഒന്നരയേക്കറോളം സ്ഥലത്താണ് ഡോഗ് സ്ക്വാഡിന്‍റെ പരിശോധന . കാടുപിടിച്ച ഈ ഭാഗത്ത് എവിടെയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോ എന്നാണ് നോക്കുന്നത്. നായ്ക്കള്‍ സൂചന കാണിച്ച സ്ഥലം പോലീസ് മാര്‍ക്ക് ചെയ്ത് വിശദമായി പരിശോധിക്കും.

- Advertisement -

സ്ഥലത്ത് വലിയ പോലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പത്മ, റോസ്ലി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട അനുബന്ധ തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധനയെന്നാണ് പോലീസ് വിശദീകരിക്കുന്നതെങ്കിലും സ്ഥലത്ത് മൂന്നാമതൊരു നരബലി നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് പരിശോധനകള്‍ തുടരുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവയാണ് മായയും മര്‍ഫിയും.

- Advertisement -

നരബലി കേസിലെ പ്രതികളെ കൃത്യം നടന്ന വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ വലിയ പ്രതിഷേധമാണുയര്‍ത്തിയത്. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week