FeaturedKeralaNews

വീടിന്‍റെ മച്ച് തകർന്നുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു, സംഭവം കണ്ണൂരിൽ

കണ്ണൂർ:വീടിന്റെ മച്ച് തകർന്നുവീണ് സ്ത്രീ മരിച്ചു. പൊടിക്കുണ്ട് കൊയിവീട്ടിൽ വസന്ത (60) യാണ് മരിച്ചത്. മകൻ ഷിബുവിന് പരിക്കേറ്റു. മച്ച് നിർമിച്ച മരംകൊണ്ടുള്ള ബീമും മണ്ണും മുകൾ നിലയിലെ കട്ടിലും അലമാരയും ഉൾപ്പെടെയുള്ള വസ്തുക്കൾ ഉറങ്ങിക്കിടക്കുകയായിരുന്ന വസന്തയുടെ മേലെ പതിക്കുകയായിരുന്നു.

പോലീസും ഫയർഫോഴ്സും ചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും വസന്ത മരിച്ചിരുന്നു. സീലിങ്ങിന്റെ ബീം തകർന്നതാണ് അപകടത്തിന് ഇടയാക്കിയത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകമുണ്ടായത്. മരത്തിന്റെ ബീം ഉപയോഗിച്ചുണ്ടാക്കിയ സീലിങ് തകർന്നുവീഴുകയായിരുന്നു. സീലിങ് തകർന്നതോടെ മുകളിലത്തെ നിലയിലെ കട്ടിൽ അടക്കമുള്ള വസ്തുക്കൾ വസന്തയുടെ മേലേക്ക് വീണു. മുകളിലെ നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകൻ ഷിബുവും താഴേക്ക് വീണു. ഷിബുവിനെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ഇയാൾക്ക് തലക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

ഷിബുവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപെടുത്തിയെങ്കിലും കുടുങ്ങിപ്പോയ ബീമും മണ്ണും ഉൾപ്പെടെ പതിച്ചതിനാൽ വസന്തയെ രക്ഷിക്കാനായില്ല. അവശിഷ്ടങ്ങൾ നീക്കി വസന്തയെ പുറത്തെടുക്കാനും ഫയർഫോഴ്സും പോലീസും നന്നേ പാടുപെട്ടു. മണ്ണും മറ്റും വീണ് വാതിൽ തുറക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. പിന്നീട് വാതിൽ പൊളിച്ച് അകത്ത് കടക്കുമ്പേഴേക്കും വസന്ത മരിച്ചിരുന്നു.

50 വർഷത്തിലധികം പഴക്കമുള്ള വീട്ടിലെ മച്ചിൻറെ മരംകൊണ്ടുള്ള ബീം ദ്രവിച്ചതാണ് തകർന്നുവീഴാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വസന്തയുടെ ഭർത്താവും മറ്റൊരു മകനുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മറ്റ് രണ്ട് മക്കൾ ബന്ധുവീട്ടിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button