28.7 C
Kottayam
Saturday, September 28, 2024

കടല്‍ പ്രക്ഷുബ്ദമാകും,കേരളതീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നിയന്ത്രണം

Must read

തിരുവനന്തപുരം:കേരള, ലക്ഷദ്വീപ് തീരങ്ങൾ: കന്യാകുമാരി, മാലിദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറും – ഒഡിഷ-പശ്ചിമ ബംഗാൾ തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് – യെല്ലോ അലേർട്ട്

തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദം (Depression) ആയി മാറിയിരിക്കുന്നു. 16 മെയ് 2020 ന് രാവിലെ 8.30 ന് 10.7°N അക്ഷാംശത്തിലും 86.5°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ്‌ (Paradip) തീരത്ത് നിന്ന് ഏകദേശം 1060 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിശയിൽ (South Digha) നിന്ന് 1310 കി.മീയും ദൂരെയാണിത്. അടുത്ത 12 മണിക്കൂറിൽ ഇത് വളരെ വേഗത്തിൽ ചുഴലിക്കാറ്റായും (Cyclonic Storm) വീണ്ടും ശക്തിപ്രാപിച്ച് ശേഷമുള്ള 24 മണിക്കൂറിൽ ശക്തമായ ചുഴലിക്കാറ്റുമായി (Severe Cyclonic Storm) മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറിൽ 62 കി.മീ മുതൽ 88 കി.മീ ആകുന്നഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. സിസ്റ്റത്തിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ 89 കി.മീ മുതൽ 117 കിമീ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് ശക്തമായ ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്. മെയ് 17 വരെ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ദിശയിൽ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാൾ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

16 -05 -2020: തെക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

17-05 -2020 :മധ്യ ബംഗാൾ ഉൾക്കടലിൽ, മണിക്കൂറിൽ 90 മുതൽ 100 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കി മി വേഗതയിലും അതി ശക്തമായ കാറ്റിന്ന് സാധ്യതയുണ്ട്.

18-05-2020 ::മധ്യ ബംഗാൾ ഉൾക്കടലിൽ, മണിക്കൂറിൽ 120 മുതൽ 130 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 145 കി മി വേഗതയിലും അതി ശക്തമായ കാറ്റിന്ന് സാധ്യതയുണ്ട്.

19 -05 -2020:മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 155 മുതൽ 165 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 180 കി മി വേഗതയിലും അതി ശക്തമായ കാറ്റിന്ന് സാധ്യതയുണ്ട്.

20 -05 -2020 : വടക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 160 മുതൽ 170 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 190 കി മി വേഗതയിലും അതി ശക്തമായ കാറ്റിന്ന് സാധ്യതയുണ്ട്.

സമുദ്ര സ്ഥിതി : സമുദ്ര സ്ഥിതി പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ അകാൻ സാധ്യതയുണ്ട്

മേൽ പറഞ്ഞ പ്രദേശങ്ങളിൽ മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പുള്ള സമുദ്ര മേഖലകൾ മനസ്സിലാക്കാൻ ഇതിനോടൊപ്പം നൽകയിട്ടുള്ള ഭൂപടം കാണുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week