32.4 C
Kottayam
Wednesday, November 13, 2024
test1
test1

കടൽ പ്രക്ഷുബ്ധം, മത്സ്യ ബന്ധന വള്ളം മറിഞ്ഞ് 2 പേരെ കാണാതായി

Must read

കോഴിക്കോട് : സംസ്ഥാനത്ത് കടൽ (sea)പ്രക്ഷുബ്ധം(rough). പലയിടങ്ങളിലും വള്ളം മറിഞ്ഞ് അപകടം (accident)ഉണ്ടായി. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും ആണ് വള്ളം മറിഞ്ഞത്. കോഴിക്കോട് ചാലിയത്തും അഴീക്കിലിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.ചാലിയം സ്വദേശി അലി അസ്കറിനെയാണ് കോഴിക്കോട് വള്ളം മറിഞ്ഞ് കാണാതായത്.

ചാലിയത്ത് അപകടത്തിൽ പെട്ചത് കാണാതായ ആൾ ഉൾപ്പെടെ ആറുപേർ ആയിരുന്നു. ഇവരിൽ അഞ്ചുപേരെ രക്ഷപ്പെടുത്തിയത് ഒരു വിദേശ കപ്പൽ ആണ് .തുടർന്ന് കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ചു. ഇവർ ഇപ്പോൾ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. മലയാളികളായ രണ്ട് പേരും ബംഗാൾ സ്വദേശികളായ രണ്ടുപേരുമാണ് കൊച്ചി ജനറൽ ആശുപത്രിയിൽ ചികിൽസയിലുള്ളത്.ചാലിയത്തു നിന്ന് ഇരുപത് നോട്ടിക്കൽ മൈൽ ദൂരെയായിരുന്നു അപകടം.ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.

 കൊല്ലം അഴീക്കലിൽ മറിഞ്ഞ ബോട്ടിൽ 36പേരുണ്ടായിരുന്നു. ഇതിൽ ഒരാളെ കാണാതാകുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പറയകടവ് സ്വദേശി ബിച്ചുവിനെയാണ് കാണാതായത്. ശ്രീമുത്തപ്പനെന്ന ബോട്ടാണ് തിരയിൽപ്പെട്ട് മറിഞ്ഞത്.

ആലപ്പുഴയിലും കടലിൽ വള്ളം മുങ്ങി. തൊഴിലാളികളെ എല്ലാം രക്ഷപ്പെടുത്തി. വലിയഴീക്കൽ തുറമുഖത്തിന് സമീപം ആണ് അപകടം. തൊഴിലാളികളുടെ വല നഷ്ടപ്പെട്ടു. മുന്നറിയിപ്പ് അവഗണിച്ചാണ് തൊഴിലാളികൾ കടലിൽ ഇറങ്ങിയത്

ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ എല്ലാ  ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം : കേരള-ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത മാസം 4ാം തിയതി വരെയും, കർണാടക തീരങ്ങളിൽ രണ്ടാം തിയതി വരെയും മത്സ്യബന്ധനത്തിന് (fishing)പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്(warning), 

കേരള-ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ലെന്ന നിർദേശം

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

29-06-2022 മുതൽ 01-07-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള  തെക്ക് പടിഞ്ഞാറ്  ബംഗാൾ ഉൾക്കടലിലും  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60  കി. മീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

29-06-2022 മുതൽ 02-07-2022 വരെ:  മധ്യ കിഴക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറ് അറബിക്കടൽ,  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60  കി. മീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

29-06-2022 : ആന്ധ്രാപ്രദേശ് തീരത്തിലും  അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ്  ബംഗാൾ ഉൾക്കടലിലും  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60  കി. മീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Israel forcefull evacuation Gaza🎙ഗാസ ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി;അമേരിക്കയ്‌ക്കെതിരെ ഹൂതികള്‍, യുദ്ധക്കപ്പലുകൾക്ക് നേരെ ഡ്രോൺ- മിസൈൽ ആക്രമണങ്ങൾ

വാഷിങ്ടൺ: രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണം. ബാബ് അൽ മൻദബ് കടലിടുക്കിൽ വെച്ചാണ് കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായതെന്ന് ചെവ്വാഴ്ച പെന്റഗൺ സ്ഥിരീകരിച്ചു.  കഴി‌ഞ്ഞ വർഷം നവംബർ മുതലാണ് ചെങ്കടലിലും...

Ponting Vs Gambhir🎙 ഗൗതം ഗംഭീറിനെ പരിഹസിച്ച് റിക്കി പോണ്ടിംഗ്; ഇന്ത്യന്‍ പരിശീലകന്റെ ചിന്തകള്‍ക്ക് കാമ്പില്ല

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് അടുത്തിടെ ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിയെ കുറിച്ച് സംസാരിച്ചിരുന്നു. കുറച്ച് വിമര്‍ശനത്തോടെയാണ് പോണ്ടിംഗ് സംസാരിച്ചിരുന്നു. കോ്ലിയുടെ ഫോം ആശങ്കാജനകമാണെന്നും അഞ്ച് വര്‍ഷത്തിനിടെ വെറും...

Taliban appoint ‘Acting Consul’ India🎙 ഇന്ത്യയിൽ കോൺസുൽ തുറന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം; പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ആക്ടിംഗ് കോൺസലിനെ നിയമിച്ചതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, വിഷയത്തിൽ ഇന്ത്യ ഔദ്യോ​ഗിക പ്രതികരണം നടത്തിയിട്ടില്ല. മാനുഷിക വിഷയങ്ങളിൽ ഇന്ത്യ...

Amaran🎙 അമരന്‍ സിനിമയ്ക്കെതിരെ എസ്ഡിപിഐ പ്രതിഷേധം; കമല്‍ഹാസന്‍റെ കോലം കത്തിച്ചു

ചെന്നൈ: ശിവകാർത്തികേയൻ നായകനായി എത്തിയ അമരൻ വന്‍ വിജയമാണ് തീയറ്ററില്‍ നേടുന്നത്. കമൽഹാസന്‍റെ രാജ് കമൽ ഫിലിംസ് ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മ്മിച്ചത്. അതേ സമയം കഴിഞ്ഞ ദിവസം ചെന്നൈയിലെ രാജ് കമൽ ഫിലിംസ്...

Archbishop of Canterbury Resigns🎙 വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമം മറച്ചുവച്ചു;കാന്റർബറി ആർച്ച് ബിഷപ് രാജി വച്ചു

ലണ്ടൻ: വേദപഠന ക്ലാസിലെ വിദ്യാർത്ഥികൾക്കായുള്ള സമ്മർ ക്യാംപുകളിൽ പ്രായപൂർത്തിയാകാത്തവർക്കെതിരെ ലൈംഗിക അതിക്രമം.  അറിഞ്ഞിട്ടും വിവരം പൊലീസിനെ കൃത്യസമയത്ത് അറിയിക്കാൻ തയ്യാറായില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതിന് പിന്നാലെ ഗ്ലോബൽ ആംഗ്ലിക്കൻ കമ്മ്യൂണിയൻ ആത്മീയ നേതാവും ചർച്ച്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.