24.5 C
Kottayam
Friday, June 5, 2026

സിലബസ് വീണ്ടും കുറയ്ക്കും; നടപടിയുമായി കേന്ദ്ര സ്‌കൂള്‍ ബോര്‍ഡുകള്‍

Must read

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം മൂലം സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ പഠന ഭാരം കുറയ്ക്കാനൊരുങ്ങി സിബിഎസ്‌ഇ ഉള്‍പ്പെടെയുള്ള കേന്ദ്ര സ്‌കൂള്‍ ബോര്‍ഡുകള്‍. ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സിലബസിലാണ്‌ മാറ്റം വരുത്തുക. കോവിഡ് പ്രതിസന്ധിയിൽ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞാണ് നടപടി. പരിഷ്‌കരിച്ച സിലബസ് അതാത് ബോര്‍ഡിന്റെ വെബ്സൈറ്റുകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

പഠന ഭാരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലത്തിന് ദിനം പ്രതിലഭിച്ച്‌ കൊണ്ടിരിയ്ക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. വിഷയം ഗൗരവകരമാണെന്നും ഉടന്‍ ഉചിത നടപടി വേണമെന്നും മന്ത്രാലയം ബോര്‍ഡുകള്‍ക്ക് നിര്‍ദ്ധേശം നല്കിയിരുന്നു. ശാസ്ത്ര വിഷയങ്ങളെ മാറ്റിനിറുത്തിയാകും രണ്ടാം ഘട്ടത്തിലും സിലബസ് ലഘൂകരണം. മതേതരത്വം, ദേശീയത, ഫെഡറല്‍ ഘടന, പൗരത്വം, അയല്‍ബന്ധങ്ങള്‍ തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കാതെ ആകും സിലബസ് ലഘൂകരണം.

എന്നാൽ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് വെട്ടിക്കുറവ് കൂടുതലും ഉണ്ടാകുക. ക്ലാസ് പഠനത്തിലൂടെ അല്ലാതെയും ഇവ പഠിയ്ക്കാന്‍ മാര്‍ഗമുള്ളതിനാല്‍ സിലബസ് പരിഷ്‌കരണത്തിലൂടെ ഇവ ഒഴിവാക്കുന്നത് ഉപരിപഠനത്തിന് ശാസ്ത്രവിഷയങ്ങള്‍ തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകാതിരിയ്ക്കും സിലബസ് പരിഷ്‌കരണത്തില്‍ ശ്രദ്ധിയ്ക്കണം എന്നാണ് നിര്‍ദ്ധേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week