കുറുപ്പന്തറ :കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ആരും തയാറായില്ല. 25 അടി താഴ്ചയുള്ള കിണറ്റിൽ കയറിൽ തൂങ്ങി ഇറങ്ങി ആട്ടിൻ കുട്ടിയെ കരയ്ക്കെത്തിച്ചത് 13 വയസ്സുള്ള അൽഫോൻസ്, മാഞ്ഞൂർ സൗത്ത് കിഴക്കേടത്ത് പ്രായിൽ ലിജുവിന്റെയും ഷൈനിയുടെയും മകളായ അൽഫോൻസ ലിജു മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്
അൽഫോൻസയുടെ അരുമയാണ് 2 മാസം പ്രായമുള്ള മണിക്കുട്ടിയെന്ന ആട്ടിൻകുട്ടി. ബുധൻ വൈകിട്ടാണ് വീടിനടുത്തുള്ള കിണറ്റിൽ മണിക്കുട്ടി വീണത്. തീറ്റയ്ക്കായി പുരയിടത്തിൽ വിട്ടിരിക്കുകയായിരുന്ന ആടുകളിലൊന്ന് കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ആടിനെ അഴിച്ചു കൊണ്ടുപോകാൻ അൽഫോൻസയുടെ അമ്മ ഷൈനി എത്തിയപ്പോഴാണ് കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ കണ്ടത്.
25 അടി താഴ്ചയുള്ള കിണറ്റിൽ കയറിൽ തൂങ്ങി ഇറങ്ങി ആട്ടിൻ കുട്ടിയെ കരയ്ക്കെത്തിച്ചത് 13 വയസ്സുള്ള അൽഫോൻസ്, മാഞ്ഞൂർ സൗത്ത് കിഴക്കേടത്ത് പ്രായിൽ ലിജുവിന്റെയും ഷൈനിയുടെയും മകളായ അൽഫോൻസ ലിജു മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്