വിദ്യാർത്ഥിനി സ്കൂളിലെത്തിയത് കടുത്ത വയറുവേദനയുമായി, ആശുപത്രിയിലെത്തിച്ച പെൺകുട്ടിക്ക് സുഖപ്രസവം;പോലീസ് അന്വേഷണത്തിൽ ട്വിസ്റ്റ്

ചെന്നൈ: രാവിലെ വിദ്യാർത്ഥിനി സ്കൂളിലെത്തിയത് കടുത്തവയറുവേദനയുമായി. ഉടനെ തന്നെ പെൺകുട്ടിയെ അധ്യാപകരും അധികൃതരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ പെൺകുട്ടിക്ക് സുഖപ്രസവം. തമിഴ്‌നാട്ടിൽ നാമക്കൽ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

സ്കൂളിൽവെച്ച് വയറുവേദന അനുഭവപ്പെട്ട പ്ലസ് വൺ വിദ്യാർഥിനി പ്രസവിക്കുകയായിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ യുവാവിനെ പിടികൂടി. കഴിഞ്ഞദിവസം പതിവുപോലെ ക്ലാസിലെത്തിയ കുട്ടിക്ക് വയറുവേദന വന്നപ്പോൾ അധ്യാപകർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഒടുവിൽ ഡോക്ടർമാർ പറഞ്ഞപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറം ലോകം അറിയുന്നത്. കുട്ടി ഗർഭിണിയാണെന്ന കാര്യം. വാർത്ത കേട്ടപ്പോൾ തന്നെ മാതാപിതാക്കൾ വരെ ഞെട്ടി. വൈകാതെ പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരും പോലീസും ചോദ്യംചെയ്തപ്പോഴാണ് അടുത്ത ബന്ധു വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തിയെന്ന് പെൺകുട്ടി പറയുന്നത്. തുടർന്ന് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ബന്ധുവിനെ പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News