പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി; അമ്മയുടെ മുമ്പിൽ വെച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കണ്ണൂർ: ചിറക്കലിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. ശനിയാഴ്ച രാവിലെ ചിറക്കൽ ആർപ്പാംതോട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ നന്ദിത പി കിഷോർ (16) ആണ് മരിച്ചത്.

അലവിൽ നിച്ചുവയൽ സ്വദേശിയാണ് നന്ദിത. സ്കൂളിലേക്ക് പോകുന്നതിന് റെയിൽപാളം മുറിച്ചു കടക്കുന്നതിനിടയിൽ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു.രാവിലെയാണ് അപകടമുണ്ടായത്. കാറില്‍ അമ്മയ്‌ക്കൊപ്പമെത്തിയ കുട്ടി റെയില്‍വേ ഗേറ്റിന് മരുവശത്ത് നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് കയറാനായി ഓടുന്നതിനിടയില്‍ ട്രെയിന്‍ തട്ടുകയായിരുന്നു.

പരശുറാം എക്‌സപ്രസ് കടന്നുപോകുന്നതിന് വേണ്ടി ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. മറുവശത്ത് സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട കുട്ടി വേഗത്തില്‍ ഓടുകയായിരുന്നു. എന്നാല്‍ വേഗത്തില്‍ വന്ന ട്രെയിന്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. തലയുടെ ഭാഗത്താണ് ട്രെയിന്‍ ഇടിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News