28.4 C
Kottayam
Friday, May 3, 2024

കോവിഡ് വ്യാപനം രൂക്ഷം : സംസ്ഥാനത്ത്​ സ്​കൂളുകള്‍ ജൂണിലും തുറക്കാന്‍ കഴിയില്ലെന്ന്​ വിലയിരുത്തല്‍

Must read

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത്​ ജൂണില്‍ സ്​കൂളുകള്‍ തുറക്കാന്‍ കഴിയില്ലെന്ന്​ ഉറപ്പായി. കഴിഞ്ഞ വര്‍ഷത്തെപോലെ അധ്യയനവര്‍ഷം ഓണ്‍ലൈന്‍/ ഡിജിറ്റല്‍ പ്ലാറ്റ്​ഫോമില്‍ നടത്തേണ്ടിവരും.

വാക്​സിനേഷന്‍ കൂടി ആരംഭിച്ച സാഹചര്യത്തില്‍ ജൂണ്‍ എത്തുമ്പോഴേക്കും കോവിഡ്​ കുറയുമെന്നും ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികളെ സ്​കൂളിലെത്തിച്ച്‌​ അധ്യയനത്തിന്​ കഴിയുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്​. എന്നാല്‍, കോവിഡ്​ രണ്ടാം തരംഗവും രോഗബാധിതരുടെ എണ്ണം കൂടുന്നതും സാഹചര്യം പ്രതികൂലമാക്കി. അധ്യയന വര്‍ഷാരംഭം സംബന്ധിച്ച്‌​ പുതിയ സര്‍ക്കാര്‍ വന്നശേഷം നയപരമായ തീരുമാനവുമെടുക്കണം​.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week