നാലാം ക്ലാസുകാരിയുടെ കവിളില്‍ കടിച്ചു; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

പാട്‌ന: പന്ത്രണ്ട് വയസുകാരിയോട് അപമര്യാദയായി പെരുമാറിയ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. ബീഹാറിലെ പിപ്രി ബഹിയാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യപകനെയാണ് പോക്‌സോ ചുമത്തില്‍ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയോട് അപരമര്യാദയായി പെരുമാറുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ഇയാളെ കയ്യേയറ്റം ചെയ്തിരുന്നു.

12 വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയോടാണ് പ്രധാനാധ്യപകന്‍ അപമര്യാദയായി പെരുമാറിയത്. കവിളില്‍ കടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഉറക്കെ കരയുകയും ഇത് കേട്ട് ആളുകള്‍ ഓടിക്കൂടുകയുമായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം നാട്ടുകാര്‍ ഇയാളെ സ്‌കൂളിലെ ഒരു മുറിയില്‍ പൂട്ടിയിട്ടു.

സംഭവം അറിഞ്ഞ് കൂടുതല്‍ ആളുകള്‍ സ്‌കൂളിനു പുറത്ത് തടിച്ചുകൂടി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാളെ വീണ്ടും നാട്ടുകാര്‍ മര്‍ദ്ദിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും ഒടുവില്‍ ഇയാളെ പോലീസ് വാഹനത്തിലേറ്റി കൊണ്ടുപോവുകയായിരുന്നു.

ഇത് ആദ്യമായല്ല സ്‌കൂളില്‍ ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പോലീസ് നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News