നാല് പെണ്‍മക്കളെ കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ നാല് പെണ്‍മക്കളെ കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഒന്‍പതും ഏഴും മൂന്നും ഒന്നരയും വയസുള്ള പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം കിണറ്റിലെറിഞ്ഞാണ് ക്രൂരമായി കൊലപ്പെടുത്തിയ ശേഷമായിരുന്നു പിതാവ് ആത്മഹത്യക്ക് ശ്രമിച്ചത്. രാജസ്ഥാനിലെ ബാര്‍മറിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

പോഷാല സ്വദേശി മുപ്പതുകാരനായ പുര്‍ഖ റാം ആണ് ഒന്‍പതുവയസുകാരി സിയോ, ഏഴുവയസുകാരി നോജി, മൂന്നുവയസുള്ള ഹിന, ഒന്നര വയസുകാരി ലാസി എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിഷം നല്‍കി മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ഇതേ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

എന്നാല്‍ ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി എല്ലാവരെയും പുറത്തെടുത്തെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ പുര്‍ഖാ റാം ആശുപത്രിയില്‍ ചികില്‍സയിലാണ്. അഞ്ച് മാസം മുന്‍പാണ് പുര്‍ഖാ റാമിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന്റെ മാനസികവിഷമത്തിലായിരുന്നു ഇയാളെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News