27.3 C
Kottayam
Thursday, May 30, 2024

ലോക്ഡൗണില്‍ തൊഴില്‍ നഷ്ടമായ സ്‌കൂര്‍ ബസ് ഡ്രൈവര്‍ ജീവനൊടുക്കി

Must read

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ട സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ജീവനൊടുക്കി. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണു മരിച്ചത്.

കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. സ്‌കൂളിനുസമീപം ഓട്ടോറിക്ഷയില്‍ തീകൊളുത്തിയാണു ശ്രീകുമാര്‍ ജീവനൊടുക്കിയത്. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ആറു മാസം മുന്പു ശ്രീകുമാറിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.

ഇതിന്റെ മനോവിഷമവും സാമ്പത്തിക പ്രയാസങ്ങളുമാണു ശ്രീകുമാറിന്റെ മരണത്തിലേക്കു നയിച്ചതെന്നാണു ബന്ധുക്കള്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week