26 C
Kottayam
Saturday, June 6, 2026

സര്‍ക്കാര്‍ ചിറകുകളേകി, അവര്‍ അഞ്ച് പേരും പറന്നുയര്‍ന്നു; സ്വപ്നം യാഥാര്‍ഥ്യമാക്കിയതിന് നന്ദിയറിയിച്ച് വൈമാനികരായെത്തി

Must read

തിരുവനന്തപുരം: അവര്‍ സ്വപ്നം കണ്ടു, സ്വപ്നത്തിലേക്ക് പറന്നുയരാന്‍ സര്‍ക്കാര്‍ ചിറകുകളേകി. പട്ടിക വിഭാഗത്തില്‍ പെട്ട അഞ്ച് വിദ്യാര്‍ഥികളും തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിതായി പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

വയനാട് സ്വദേശി ശരണ്യ, കണ്ണൂര്‍ സ്വദേശി സങ്കീര്‍ത്തന, കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യന്‍, തിരുവനന്തപുരം സ്വദേശി രാഹുല്‍ എന്നിവര്‍ വിജയകരമായി സര്‍ക്കാരിന്റെ സഹായത്തോടെ പരിശീലനം പൂര്‍ത്തിയാക്കിയതായി ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി അറിയിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ അഞ്ചുപേരും മന്ത്രി ഓഫീസിലെത്തി കണ്ട് നന്ദി അറിയിച്ചു.

രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പ്രവേശനം ലഭിച്ച ഇവരുടെ ഫീസുകള്‍ക്കും സ്‌കോളര്‍ഷിപ്പിനുമായി 23 ലക്ഷം മുതല്‍ 25 ലക്ഷം വരെ പട്ടികജാതി വികസന വകുപ്പ് നല്‍കിയിരുന്നു. വരും വര്‍ഷങ്ങളില്‍ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തില്‍ പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനസഹായം നല്‍കാന്‍ ‘വിങ്‌സ്’ എന്ന് പേരിട്ട് ഒരു പദ്ധതി ആവിഷ്‌കരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഒരു കാലത്ത് വിദ്യാഭ്യാസമെന്ന വാക്കുപോലും ഉച്ഛരിക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു വിഭാഗത്തിന്റെ പുതിയ തലമുറയാണ് ലക്ഷ്യത്തിലേക്കുയര്‍ന്നത്. കൂടുതല്‍ പേര്‍ക്ക് ഈ സൗകര്യം ലഭിക്കാന്‍ ശ്രമിക്കുകയാണ് ആത്മാര്‍ത്ഥമായ നന്ദി. കൂടുതല്‍ ചിറകുകള്‍ വാനില്‍ പറക്കാനും കൂടുതല്‍ ചുണ്ടുകളില്‍ പുഞ്ചിരി വിരിയാനും ഈ വൈമാനികര്‍ കാരണമാകട്ടെ’, മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

- Advertisement -

അതിരില്ലാത്ത ആകാശത്തിലേക്ക് പറക്കുന്ന സന്തോഷത്തിലാണിതെഴുതുന്നത്.പട്ടിക വിഭാഗത്തില്‍പ്പെട്ട 5 കുട്ടികള്‍ നമ്മുടെ സര്‍ക്കാരിന്റെ സഹായത്തോടെ ചിറക് വിരിക്കുന്നു. ഒരു കാലത്ത് വിദ്യാഭ്യാസമെന്ന വാക്കുപോലും ഉച്ചരിക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു വിഭാഗത്തിന്റെ പുതു തലമുറയാണ് ഈ ലക്ഷ്യത്തിലേക്ക് പറന്നത്. അവര്‍ അഞ്ചു പേരും ഇന്നലെ എന്റെ ഓഫീസിലെത്തി. നന്ദി പറയാന്‍ … അതല്ല… കൂടുതല്‍ കുട്ടികള്‍ക്ക് ഈ സൗകര്യം കിട്ടാന്‍ ശ്രമിക്കുക…. അതാണ് ആത്മാര്‍ത്ഥമായ നന്ദി…

- Advertisement -

വയനാട് നിന്നുള്ള ശരണ്യ, കണ്ണൂരുകാരി സങ്കീര്‍ത്തന, കോഴിക്കോടുകാരന്‍ വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യന്‍, തിരുവനന്തപുരം സ്വദേശി രാഹുല്‍ എന്നിവരാണ് ചിറകുള്ള ആ ചങ്ങാതിമാര്‍. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പ്രവേശനം ലഭിച്ച ഇവരുടെ ഫീസ്, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ചെലവുകള്‍ക്കായി 23 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ പട്ടികജാതി വികസന വകുപ്പ് നല്‍കി..

വരും വര്‍ഷങ്ങളിലും ഇവിടെ പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തില്‍പ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ് .’ വിങ്ങ്‌സ് ‘എന്നു പേരിട്ട് ഒരു പദ്ധതി തന്നെ ആവിഷ്‌ക്കരിച്ചു… കൂടുതല്‍ ചിറകുകള്‍ വാനില്‍ പറക്കട്ടെ… കൂടുതല്‍ പുഞ്ചിരി ചുണ്ടുകളില്‍ വിരിയട്ടെ…
ഈ അഞ്ചു വൈമാനികര്‍ക്കും ഒരു സ്‌നേഹ സല്യൂട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week