FeaturedNews

കാര്‍ഷിക നിയമഭേദഗതി നടപ്പാക്കരുത്; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമഭേദഗതി തത്കാലം നടപ്പാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. കര്‍ഷകരുടെ സമരം അനന്തമായി നീണ്ടുപോകുന്നതില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.

കര്‍ഷക സമരം അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. നിങ്ങള്‍ക്ക് സമവായമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കാര്‍ഷിക നിയമഭേദഗതി സ്റ്റേ ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു. നിയമം കൊണ്ടുവരുന്നതിന് മുന്‍പ് എന്ത് കൂടിയാലോചന നടത്തിയെന്നും നിരവധി സംസ്ഥാനങ്ങള്‍ നിയമത്തിനെതിരല്ലേയെന്നും കോടതി ആരാഞ്ഞു.

നിയമം സ്റ്റേ ചെയ്യുന്നതിനെ അറ്റോര്‍ണി ജനറല്‍ ശക്തമായി എതിര്‍ത്തു. പ്രശ്‌നം പരിഹരിക്കാന്‍ ജനുവരി 15ന് വീണ്ടും ചര്‍ച്ചയുണ്ടെന്നും രാജ്യത്തെ ഭൂരിഭാഗം കര്‍ഷകരും നിയമത്തെ പിന്തുണയ്ക്കുകയാണെന്നും ചെയ്യുന്നതെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button