പെരിയ ഇരട്ടക്കൊല കേസില്‍ സര്‍ക്കാരിനു തിരിച്ചടി; സി.ബി.ഐ അന്വേഷണത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊല കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. സി.ബി.ഐ അന്വേഷണത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. നേരത്തേ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരുന്നു. ഇതു ശരിവച്ചുകൊണ്ടാണ് സുപ്രീ കോടതിയുടെ ഉത്തരവ്. കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് അന്വേഷിക്കാനാകുന്നില്ലെന്നു സിബിഐ കോടതിയെ അറിയിച്ചു. എസ്പിയോടും ഡിവൈഎസ്പിയോടും ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കിയില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നു, രേഖകള്‍ വിട്ടുനല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

വിധി സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്നു കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്നും സിബിഐ സ്വാധീനിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News