ന്യൂഡല്‍ഹി: വൈസ് ചാന്‍സലര്‍ (വിസി) നിയമനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. കേരളത്തിലെ രണ്ട് സര്‍വകലാശാലകളിലെ വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
ജസ്റ്റിസുമാരായ ജ.ബി. പാർദിവാലയും കെ.വി. വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് കേരളത്തിലെ ഡിജിറ്റൽ സർവ്വകലാശാലയിലേക്കും സാങ്കേതിക സർവ്വകലാശാലയിലേക്കും വസി.മാരുടെ പേരുകൾ അടങ്ങുന്ന ശുപാർശ സമർപ്പിക്കാൻ ആവശ്യപ്പട്ടത്.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടല്‍. മുന്‍ഗണനാക്രമത്തിലുള്ള പട്ടിക മുദ്രവച്ച കവറില്‍ അടുത്ത ബുധനാഴ്ച സുധാന്‍ഷു ധൂലിയ സുപ്രീം കോടതിക്ക് കൈമാറണം എന്നും, അതിന്റെ അടിസ്ഥാനത്തില്‍ വിസി നിയമനം നടത്തുമെന്നും കോടതി വ്യക്തമാക്കി.
പുനഃപരിശോധനാ ഹര്‍ജികള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും, ജസ്റ്റിസ് ധൂലിയയുടെ ശുപാര്‍ശക്ക് മുന്‍ഗണന ലഭിക്കുമെന്നും റിപ്പോര്‍ട്ടര്‍ സൂചിപ്പിക്കുന്നു. ഈ നിയമന നടപടികള്‍ അടുത്ത വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ടെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായിഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവര്‍ണറുടെ ശുപാര്‍ശ. എന്നാല്‍, സിസ തോമസിന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്.


