‘മൂപ്പര്‍ക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് മൂപ്പരെ കൂടെ ഞാന്‍ ഓടിക്കളിച്ചതേനു! ചെറിയ പൊട്ടലാണ്’; കാലൊടിഞ്ഞ ചിത്രം പങ്കുവെച്ച് സയനോര
അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ പാട്ടാണ് ‘ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം’. മലയാളികളുടെ പ്രിയ ഗായിക സയനോരയാണ് പാട്ട് പാടിയിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ആക്ടീവാണ് സയനോര. തന്റെ വിശേഷങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിക്കുന്നത്. പോസ്റ്റ് കണ്ടാണ് പലരും തങ്ങളുടെ പ്രിയ ഗായികയ്ക്ക് അപകടം പറ്റിയത് അറിഞ്ഞത്. തന്റെ ആരാധകരുടെ സ്നേഹം കണ്ട് താരം ഇതിന് മറുപടി നല്‍കി രംഗത്ത് എത്തി. ആരും പേടിക്കേണ്ടെന്നും ചെറിയ പൊട്ടലാണെന്നുമാണ് സയനോര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ഓടിക്കളിച്ചപ്പോഴാണ് കാല്‍ ഒടിഞ്ഞതെന്നാണ് സയനോര പോസ്റ്റില്‍ പറയുന്നത്. തന്നെ കാണാന്‍ വന്ന ഗായിക രഞ്ജിനി ജോസ്, രശ്മി സതീഷ്, സിത്താര, ജോത്സ്യന, ആര്‍ജെ നീന എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും സയനോര പങ്കുവെച്ചിട്ടുണ്ട്.