24.7 C
Kottayam
Sunday, May 19, 2024

പോണ്‍സൈറ്റുകള്‍ നിരോധിക്കുകയല്ല വേണ്ടത്, കുട്ടികള്‍ക്ക് കര്‍ശന ലൈംഗിക വിദ്യാഭ്യാസം നല്‍കണം; സയനോര

Must read

കൊച്ചി: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തില്‍ സോഷ്യല്‍മീഡിയയിലടക്കം പ്രതിഷേധം ആളിക്കത്തുകയാണ്. അതേസമയം സ്ത്രീകള്‍ക്കെതിരെ ഇത്തരം ക്രൂരകൃത്യങ്ങള്‍ നടക്കുമ്പോള്‍ സമൂഹത്തിന്റെ ചിന്തകളെക്കുറിച്ചും നാടിന്റെ വ്യവസ്ഥിതിയെക്കുറിച്ചും ഓര്‍മ്മപ്പെടുകയാണ് ഗായിക സയനോര. രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിരോധിക്കുക അല്ല വേണ്ടത്. എല്ലാ സ്‌കൂളുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചു പഠിക്കാനുള്ള സംവിധാനം ഏര്‍പ്പാടാക്കുകയാണ് ചെയ്യേണ്ടതെന്ന് സയനോര പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘ പ്രിയങ്ക റെഡ്ഡിയുടെ കൂട്ട ബലാത്സംഗം 8 മില്യണ്‍ ആളുകള്‍ പോണ്‍ സൈറ്റുകളില്‍ തിരഞ്ഞു അത്രേ എങ്ങോട്ടേക്കാണ് നമ്മള്‍ പോവുന്നത്? ഇത് തിരഞ്ഞു നടക്കുന്നവര്‍ക്ക് അത് തന്നെ അല്ലെ സമൂഹം പഠിപ്പിച്ചു കൊടുത്തിട്ടുള്ളത് ?

തങ്ങള്‍ പീഡിപ്പിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ ഡ്രെസ്സുകള്‍ ഇടാതിരിക്കണം ,ഏതു സമയത് യാത്രകള്‍ ചെയ്യരുത്, സിനിമ തീയേറ്ററില്‍ എങ്ങനെ പെരുമാറണം എന്നിങ്ങനെ ഒരു കൂട്ടം Do’s And Dont’s പെണ്‍കുഞ്ഞുങ്ങള്‍ക്ക് നമ്മള്‍ പറഞ്ഞു കൊടുത്തു കൊണ്ടേ ഇരിക്കുന്നുണ്ട് .. പക്ഷെ ഒരു പെണ്ണിനെ എങ്ങനെ ആണ് കാണേണ്ടത് എന്ന് നമ്മള്‍ നമ്മുടെ ആണ്‍കുട്ടികള്‍ക്ക് കൊടുത്ത ക്ലാസുകള്‍ എവിടെ? അവളെ ഒരു സഹ യാത്രികയായി ,സുഹൃത്തായി , കൂടപ്പിറപ്പായി നല്ല കട്ടക്ക് നില്‍ക്കുന്ന പെണ്‍ കരുത്തായി ഒക്കെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിച്ചു കൊടുത്തിട്ടുണ്ടോ നമ്മള്‍? ഇവിടെ പോണ്‍ സൈറ്റുകള്‍ നിരോധിക്കുക അല്ല വേണ്ടത്.

എല്ലാ സ്‌കൂളുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചു പഠിക്കാനുള്ള സംവിധാനം ഏര്‍പ്പാടാക്കുകയാണ് ചെയ്യേണ്ടത്. പ്രായപൂര്‍ത്തിയാവുന്ന കുട്ടികള്‍ക്കു കര്‍ശന ലൈംഗിക വിദ്യാഭ്യാസവും ഉറപ്പ് വരുത്തേണ്ടതുണ്ട്.അടുത്ത തലമുറയെ എങ്കിലും രക്ഷിക്കാന്‍ പറ്റും’

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week