26.4 C
Kottayam
Friday, June 19, 2026

‘സവർക്കർ വിപ്ലവകാരി’, എതിർക്കുന്നവർ മറക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Must read

കൊച്ചി: സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരായായിരുന്നുവെന്ന കാര്യം മറന്നുപോകരുതന്നെ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സവര്‍ക്കറുടെ ചിന്താഗതികള്‍ രാഷ്ട്ര വികസനവും ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഗാന്ധിജിക്കും മുൻപെ തോട്ടുകൂടായ്മയെ എതിര്‍ത്ത നേതാവാണ് സവര്‍ക്കറെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷണർ ഉദയ് മാഹുർക്കർ രചിച്ച സവർക്കറെ കുറിച്ചുള്ള പുസ്തകം കൊച്ചിയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത എൽഎൽബി വിദ്യാർത്ഥി മോഫിയ (Mofia Parveen)യുടെ വീട് സന്ദർശിച്ച ശേഷമാണ് ഗവർണർ (governor) ആരിഫ് മുഹമ്മദ് ഖാൻ മുൻപേ നിശ്ചയിച്ച പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തത്. ഇന്നുച്ചയോടെ മോഫിയയുടെ ആലുവയിലെ വീട്ടിൽ എത്തിയ ഗവർണർ ആലുവ പൊലീസിന്റെ നടപടിയെയും വിമർശിച്ചു.

രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളിൽ ആലുവയിൽ സംഭവിച്ചത് പോലുള്ളത് ആവർത്തിക്കപ്പെടുകയാണെന്ന് ഗവർണർ പറഞ്ഞു. ‘സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തണം. സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവർണർ പറഞ്ഞു. ഇതിന് ശേഷമാണ് അദ്ദേഹം പാലാരിവട്ടത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വി.ഡി. സതീശന്റെ ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം ഭരണസിരാകേന്ദ്രത്തിൽ പുതിയ സർക്കാർ അവതരിപ്പിച്ച ബജറ്റിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് പ്രഖ്യാപിച്ച ഈ പുതിയ ബജറ്റിൽ ഭാവികേരളത്തെ രൂപപ്പെടുത്താനുള്ള...

ലക്ഷ്യം പുതുയുഗ കേരളം; വികസനത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകി വി.ഡി സതീശൻ്റെ കന്നി ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വർഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക്...

സ്ത്രീകളുടെ സൗജന്യ യാത്ര : സ്വകാര്യ ബസുകൾക്ക് ബജറ്റിന്റെ കൈത്താങ്ങ് ; ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

തിരുവനന്തപുരം: പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനായുമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള ബജറ്റ്. സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡീസൽ വില വർധനവിലും പ്രിയദർശനി...

കൊച്ചിയിൽ ഫിലിംസിറ്റി, കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100...

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ; പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കാലാകാലങ്ങളിലായി മുൻ സർക്കാരുകൾ വാഗ്ദാനം...

Popular this week