30.3 C
Kottayam
Friday, June 19, 2026

മോൻസൻ മാവുങ്കലിന്റെ ശേഖരത്തിലെ 35 പുരാവസ്തുക്കളും വ്യാജം, പുരാവസ്തു വകുപ്പ് റിപ്പോർട്ട്

Must read

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ (Monson Mavungal) ശേഖരത്തിലെ 35 പുരാവസ്തുക്കളും വ്യാജമെന്ന് സ്ഥിരീകരണം. പിടിച്ചെടുത്ത പുരാവസ്തുക്കൾ പരിശോധിച്ച പുരാവസ്തു വകുപ്പ് (archeology department) ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് നൽകി. ത‌ാളിയോലകൾക്ക് മൂല്യമില്ല. തംബുരും, വിളക്ക്, ഓട്ട് പാത്രങ്ങൾ എന്നിവയ്ക്കും മൂല്യമില്ലെന്നാണ് പരിശോധനയിൽ തെളിഞ്ഞത്.

ഇതോടെ മോൻസനെതിരെ കുരുക്ക് കൂടുതൽ മുറുകുകയാണ്. മോൻസനെ കസ്റ്റഡിയിലെടുത്ത ശേഷം കൊച്ചിയിലെ വീട്ടില്‍ നിന്നും പുരാവസ്തുക്കളെന്ന് അവകാശപ്പെട്ടിരുന്ന സാമഗ്രികള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇതെല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടിയാണ് പുരാവസ്തു വകുപ്പില്‍ പരിശോധിക്കാല്‍ ഏല്‍പ്പിച്ചത്. ടിപ്പുവിന്‍റെ സിംഹാസനം എന്ന പേരില്‍ അവതരിപ്പിച്ച കസേരയ്ക്ക് ചരിത്രപരമായ പ്രാധാന്യമില്ല. പുരാതനമെന്ന് അവകാശപ്പെട്ട താളിയോലോകള്‍ക്ക് മൂല്യമില്ല. ഓട്ടുപാത്രങ്ങളും തംബുരുവും വിളക്കുകളും പുരാവസ്തുക്കളല്ല. സംഗീത ഉപകരണങ്ങളും പുരാവസ്തുവിഭാഗത്തില്‍പെടുന്നതല്ല. ശബരിമല ചെമ്പോലയില്‍ ലിപിയടക്കം വിശദമായ പരിശോധന നടത്തണമെന്നും റിപ്പോർട്ടിലുണ്ട്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും. മൂന്നാഴ്ചയ്ക്കുള്ളില്‍ ചെമ്പോല സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. ചെമ്പോലയും വ്യാജമെന്ന് തെളിഞ്ഞാല്‍ മോൻസനെതിരെ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യും. 75 വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍ പുരാവസ്തുക്കളായി കണക്കാക്കാമെങ്കിലും മോസന്‍റെ കൈവശമുള്ളവയില്‍ പലതിനും ചുരുങ്ങിയ കാലപ്പഴക്കമേ ഉള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മോൻസനെ വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. നാളെ മോൻസന്‍റെ കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുരാവസ്തു വകുപ്പിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വന്നത്.

അതേ സമയം, പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുകയാണ്. മോൻസൻ മാവുങ്കൽ, മുൻ ഡ്രൈവർ അജി അടക്കം മൂന്ന് പേർക്കെതിരെ കേസ് എടുത്താണ് അന്വേഷണം. മോൻസൻ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലെ മൂന്ന് പ്രതികളെ ഉൾപ്പെടുത്തിയാണ് ഇഡി പുരാവസ്തു തട്ടിപ്പിൽ കേസെടുത്ത്. മോൻസൻ മാവുങ്കലിന് പുറമെ മുൻ ഡ്രൈവർ അജി, മോൻസന്‍റെ മേക്കപ്പ് മാൻ ജോഷി അടക്കമുള്ളവരാണ് കൂട്ടുപ്രതികൾ.

- Advertisement -

പുരാവസ്തുക്കളുടെ മറവിൽ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വഷിക്കുന്നത്. പുരാവസ്തുക്കൾ വാങ്ങാനും വിൽപ്പനയ്ക്കുമായി കോടികൾ ചെലവഴിച്ചതായി വിവിധ പരാതികളിലുണ്ട്. ഒക്ടോബർ 3 വരെ ക്രൈംബ്രാ‌ഞ്ച് റജിസ്റ്റർ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളും ഇഡി അന്വേഷിക്കും. അന്വേഷണ വിവരങ്ങൾ കൈമാറാൻ ക്രൈംബ്രാ‌ഞ്ചിന് ഇഡി കത്ത് നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയിൽ ഫിലിംസിറ്റി, കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100...

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ; പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കാലാകാലങ്ങളിലായി മുൻ സർക്കാരുകൾ വാഗ്ദാനം...

ദുർബല വിഭാഗങ്ങൾക്കായി ‘വൺ കേരള കരുതൽ മിഷൻ’ വയോജന വകുപ്പിന് 10 കോടി രൂപ, പാചകകല ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

നോളജ് വാലി പദ്ധതിക്ക് 100 കോടി, ഗ്ലോബൽ ജോബ് വാച്ച്ടവറിന് 2 കോടി; യുവാക്കളെ ലക്ഷ്യമിട്ട് കേരള ബജറ്റ്

തിരുവനന്തപുരം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതൽ യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ആരംഭിക്കുമെന്ന്...

‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കും; ‘കേരള നോളജ് വാലി’ക്ക് 100കോടിയും ബജറ്റിലെ വകയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

Popular this week