സ്വന്തം ആവശ്യത്തിന് വൈദ്യുതി വീട്ടിൽ ഉൽപ്പാദിപ്പിയ്ക്കാം, നടപടികൾ ഇങ്ങനെ

തിരുവനന്തപുരം അനെര്‍ട്ടിന്റെ പിന്തുണയില്‍ ഇനി വീട്ടില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. സബ്സിഡിയോടെ ഗ്രിഡ് ബന്ധിത സൗരോര്‍ജനിലയം സ്ഥാപിക്കുന്ന ‘സൗരതേജസ്സ്’ പദ്ധതിയിലാണ് ഇത്.

പത്ത് കിലോവാട്ടുവരെ ശേഷിയുള്ള നിലയത്തിനാണ് സബ്സിഡി. മൂന്ന് കിലോവാട്ടുവരെ ശേഷിയുള്ളതിന് കേന്ദ്ര നവ പുനരുപയോഗ ഊര്ജമന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അടിസ്ഥാനവിലയുടെ 40 ശതമാനം സബ്സിഡി ലഭിക്കും. മൂന്നുമുതല്‍ 10 കിലോവാട്ടുവരെയുള്ളതിന് ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനവും, തുടര്ന്ന് 20 ശതമാനം നിരക്കിലും ലഭിക്കും. ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികള്, ഫ്ലാറ്റുകള്, അപ്പാര്ട്ട്മെന്റുകള് എന്നിവയ്ക്ക് പരമാവധി 500 കിലോവാട്ട് നിലയം സ്ഥാപിക്കാന്‍ 20 ശതമാനം സബ്സിഡി ലഭിക്കും.

ഒരു കിലോവാട്ട് ശേഷിയുള്ള നിലയത്തില്‍നിന്ന് ദിവസം ഏകദേശം നാല് യൂണിറ്റ് വൈദ്യുതി ലഭിക്കും. പ്രതിമാസ ഉപയോഗത്തിന് അനുസരിച്ച്‌ എത്ര ശേഷിവേണമെന്ന് നിശ്ചയിക്കാം. മുടക്കിയ തുക നാലുമുതല് ഏഴുവര്ഷത്തിനകം തിരികെ ലഭിക്കും. രണ്ടു മാസം 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന വീട്ടില്‍ ഏകദേശം 2200 രൂപയോളം വൈദ്യുതിബില്‍ വരും. രണ്ട് കിലോവാട്ട് ഗ്രിഡ് ബന്ധിത നിലയം സ്ഥാപിച്ചാല്‍ ഏകദേശം 240 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉല്‍പ്പാദിപ്പിക്കാം.

ഇതുവഴി വൈദ്യുതിബില്‍ ഏകദേശം 180 രൂപയായി കുറയ്ക്കാം. അധികം ഉല്‍പ്പാദിപ്പിച്ച വൈദ്യുതി കെഎസ്‌ഇബിയുടെ ഗ്രിഡിലേക്ക് വിട്ട് വരുംമാസങ്ങളില്‍ ഉപയോഗിക്കാനുമാകും. മിച്ചമുണ്ടെങ്കില്‍ കെഎസ്‌ഇബിക്ക് നല്‍കിയാല്‍ നിശ്ചിത നിരക്കിലുള്ള തുക ലഭിക്കും.

സാമ്ബത്തികസഹായം ആവശ്യമുള്ളവര്‍ക്ക് എസ്ബിഐ, എച്ച്‌ഡിഎഫ്സി, യൂണിയന്‍ ബാങ്ക് എന്നിവിടങ്ങളില്‍നിന്ന് അനെര്‍ട്ട് വായ്പ ലഭ്യമാക്കും. www.buymysun.com/SouraThejas വഴി ഉപയോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 1800 425 1803, 9188119419, 9188119431.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News