റിയാദ്: സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി. സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി.
റാസ് തനുര റിഫൈനറിയിൽനിന്നുള്ള ദൃശ്യങ്ങളെന്ന പേരിൽ ചില വീഡിയോകൾ സാമൂഹികമാധ്യമമായ എക്‌സിലടക്കം ചില മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.
അതിനിടെ, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും നിലവിലെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് നിരവധി കപ്പലുകളാണ് ഇതുവഴിയുള്ള ചരക്കുനീക്കം നിർത്തിവെച്ചത്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
വില വർദ്ധനവ്: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഒറ്റയടിക്ക് 9-10% വർദ്ധനവ് രേഖപ്പെടുത്തി.
വിപണിയിലെ മാറ്റം: ബ്രെന്റ് ക്രൂഡ് വില വീണ്ടും 80 ഡോളറിന് അടുത്തേക്ക് എത്തി.ആശങ്ക:
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപ്പെട്ടത് ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായേക്കാം.
A drone attack targeted Saudi Aramco’s major oil refinery at Ras Tanura on Monday, leading to its temporary shutdown. The facility, which is one of the world’s largest oil refineries, faced the strike amid escalating regional tensions. Saudi authorities have suspended operations at the site as a precautionary measure, which could potentially impact global oil supplies.


