23.9 C
Kottayam
Thursday, June 4, 2026

ഇടുക്കി കുതിയ്ക്കും,സത്രം എന്‍സിസി എയര്‍സ്ട്രിപ്പ് ഉദ്ഘാടനം ഉടൻ

Must read

കുമളി:തുടര്‍ച്ചയായ പരിശ്രമങ്ങള്‍ക്കൊടുവില്‍ തടസ്സങ്ങള്‍ നീങ്ങിയതോടെ വണ്ടിപ്പെരിയാര്‍ സത്രത്തിലെ എന്‍സിസി എയര്‍സ്ട്രിപ്പ് യാഥാര്‍ഥ്യമാകുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം 100 ദിന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ച്‌ എയര്‍സ്ട്രിപ്പിന്റെ ഉദ്ഘാടനം നടക്കും.

ജില്ലയിലെയും പീരുമേട്ടിലെയും വിനോദസഞ്ചാര മേഖലയ്ക്ക് ഒരു കുതിച്ചുചാട്ടമാകും എയര്‍സ്ട്രിപ്പ്. വര്‍ഷവും ആയിരം എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം പറപ്പിക്കാനുള്ള പരിശീലനം നല്‍കും. ഇതില്‍ 200 പേര്‍ ഇടുക്കി ജില്ലയില്‍നിന്നുള്ളവരായിരിക്കും. നേരത്തെ കേരളപ്പിറവി ദിനത്തില്‍ എന്‍സിസി ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നടത്താനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും ചില തടസ്സങ്ങള്‍ വന്നതോടെ വൈകുകയായിരുന്നു. നിര്‍മാണത്തിന് 12 ഏക്കര്‍ ഭൂമി ആദ്യഘട്ടത്തില്‍ അനുവദിച്ചു. പിന്നീട് 15 ഏക്കര്‍കൂടി വേണമെന്ന് എന്‍സിസി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന്‌ എത്തുന്ന കുട്ടികള്‍ക്ക് എന്‍സിസി നേതൃത്വത്തില്‍ വിമാനം പറപ്പിക്കല്‍ പരിശീലനം നല്‍കാനുള്ള 650 മീറ്റര്‍ നീളത്തിലുള്ള റണ്‍വേയുടെ ജോലികള്‍ നേരത്തെ പൂര്‍ത്തീകരിച്ചു. എയര്‍ സ്ട്രിപ്പ് റണ്‍വേ നീളം 1000 മീറ്ററായി ഉയര്‍ത്തുന്നതിന് കൂടുതല്‍ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week