24.9 C
Kottayam
Friday, June 5, 2026

സൂപ്പർ ഹിറ്റായ ശതാഭിഷേകം; പാളിപ്പോയ ആൻഡമാൻ നാടുകടത്തലും, എസ്.രമേശൻ നായരെ ഓർമ്മിക്കുമ്പോൾ

Must read

കൊച്ചി:1994 ഒക്​ടോബർ 16. രാത്രി 9.30ന്​ അഖിലേന്ത്യ റേഡിയോ നാടകോത്സവത്തിൽ ആദ്യത്തേതായി ഒരു നാടകം ശ്രോതാക്കളിലേക്കെത്തി-‘ശതാഭിഷേകം’. ആക്ഷേപഹാസ്യത്തിലൂടെ വിമർശനത്തിന്‍റെ ഒളിയമ്പുകൾ അന്നത്തെ മുഖ്യമന്ത്രിക്കുനേരെ തൊടുത്തുകൊണ്ടുള്ള നാടകം. നാടകവും എഴുതിയയാളും രാഷ്​ട്രീയ കേരളത്തെ ഞെട്ടിച്ചു. നാടകത്തിലെ വിമർശനശരങ്ങൾ ലക്ഷ്യമിട്ടത് അന്നത്തെ മുഖ്യന്ത്രിയെയും മകനെയുമായിരുന്നു. അതിനേക്കാൾ ഞെട്ടിയത്​ നാടകത്തിന്‍റെ രചയിതാവ്​ ആരാണെന്ന്​ അറിഞ്ഞപ്പോളാണ്​. ഭക്​തിസാന്ദ്രമായ കവിതകളും മനോഹരഗാനങ്ങളും എഴുതിയിരുന്ന എസ്​. രമേശൻ നായർ.

തറവാട്ടുകാരണവരായ കിട്ടുമ്മാവന്‍ സ്വന്തം അധികാരം നിലനിര്‍ത്താനായി നടത്തുന്ന തന്ത്രങ്ങളും കുതന്ത്രങ്ങളുമായിരുന്നു ‘ശതാഭിഷേക’ത്തിന്‍റെ ഇതിവൃത്തം. കിട്ടുമ്മാവനിൽ കേരളം അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ കണ്ടു. മന്ദബുദ്ധിയായ വളര്‍ത്തുമകന്‍ കിങ്ങിണിക്കുട്ടനിൽ കെ. മുരളീധരനെയും. കരുണാകരന്‍റെ രാഷ്​ട്രീയ എതിരാളികൾ അതേറ്റെടുക്കുകയും കേരളത്തിന്‍റെ മുക്കിലും മൂലയിലും നാടകം അവതരിപ്പിക്കാൻ മത്സരിക്കുകയും ചെയ്​തു

നാടകം പുസ്​തകമായി പ്രസിദ്ധീകരിച്ചപ്പോൾ അതും ചരിത്രമായി. എത്ര പതിപ്പുകൾ ഇറങ്ങിയെന്നോ എത്ര ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞെന്നോ തനിക്ക്​ അറിയില്ലെന്നാണ്​ ഇതേ കുറിച്ച്​ ഒരിക്കൽ രമേശൻ നായർ പറഞ്ഞത്​.

നാടകമെഴുതിയത്​ രാഷ്ട്രീയ എതിർപ്പ്​ ​വെച്ചിട്ടല്ലയെന്ന്​ രമേശൻ നായർ പല തവണ പറഞ്ഞിട്ടുണ്ട്​. പക്ഷേ, അതിന്‍റെ പേരിൽ അദ്ദേഹത്തെ ആൻഡമാനിലേക്ക്​ സ്​ഥലംമാറ്റാൻ ശ്രമം നടന്നു. സ്​ഥലംമാറ്റി കൊണ്ട്​ ഉത്തരവും ഇറങ്ങി. പക്ഷേ, അതവഗണിച്ച്​ 1996ൽ രമേശൻ നായർ ജോലിയിൽ നിന്ന്​ സ്വയം രാജിവെച്ചു.

- Advertisement -

കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരത്ത്​ തന്‍റെ ​ശ്രദ്ധയിൽ​പ്പെട്ട ചില കാര്യങ്ങളാണ്​ നാടക രചനക്ക്​ പ്രചോദനമായ​തെന്ന്​ ​അദ്ദേഹം പിന്നീട്​ പറഞ്ഞു. 1994ലെ അഖില കേരള റേഡിയോ നാടകോത്സവത്തിലേക്കു തിരുവനന്തപുരം നിലയത്തിൽ നിന്നു മൂന്നു നാടകമാണ്​ ഉൾപ്പെടുത്തിയിരുന്നത്​.​ പ്രക്ഷേപണത്തിന്‍റെ തലേദിവസംവരെ നാടകമൊന്നും ശരിയായില്ല.

- Advertisement -

അപ്പോൾ ആകാശവാണിയിലെ റാണാപ്രതാപന്‍റെ അഭ്യർഥന പ്രകാരമാണ്​ നാടകം എഴുതുന്നത്​.ശബ്ദം നൽകാൻ നെടുമുടി വേണു, ആറന്മുള പൊന്നമ്മ, ജഗന്നാഥൻ തുടങ്ങിയവരുമായി കരാർ ഒപ്പുവെച്ചിരുന്നു എന്നതും നാടകചരനക്ക്​ കാരണമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week