28.2 C
Kottayam
Friday, June 5, 2026

പിണറായി വിജയന് മറ്റ് സംസ്ഥാനങ്ങളുടെ അധിക ചുമതല നല്‍കിക്കൂടെ,ജന്‍മനാ പിണറായി വിരുദ്ധന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുമ്പോള്‍

Must read

കൊച്ചി: കൊറോണ കാലത്ത് കേരള സര്‍ക്കാര്‍ കാണിക്കുന്ന കരുതലിനെ പുകഴ്ത്തി ഡല്‍ഹി മലയാളിയായ ശശിധരന്‍ മുകമി. ജന്‍മനാല്‍ പിണറായി വിരുദ്ധന്‍’ എന്ന് പലരും എന്നെ ആക്ഷേപിക്കാറുണ്ട്. പിണറായി വിജയന്‍ പലപ്പോഴുമെടുത്തിട്ടുള്ള പല നിലപാടുകളെയും സമീപനങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിച്ചിട്ടുള്ളതുകൊണ്ടാണത്. ലോകമാകെ വിറങ്ങലിച്ചു നില്‍ക്കുന്ന ഈ കൊറോണ താണ്ഡവകാലത്ത് ഏറ്റവുമധികം ആത്മബലത്തോടെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഭൂപടത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ ആ പ്രദേശത്തിന് കേരളത്തിന്റെ രൂപമുണ്ടാകുന്നുവെങ്കില്‍ അതിനു കാരണം പിണറായി വിജയനെന്ന ഒരു ഭരണാധിപന്റെ നേതൃത്വഗുണമാണെന്ന് അദ്ദേഹം പറയുന്നു. ഈ മനുഷ്യന് താല്‍ക്കാലികമായെങ്കിലും കുറെ സംസ്ഥാനങ്ങളുടെ കൂടെ അധിക ചുമതല കൊടുക്കാന്‍ കഴിയുമോയെന്നും ശശിധരന്‍ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

ജന്‍മനാല്‍ പിണറായി വിരുദ്ധന്‍” എന്ന് പലരും എന്നെ ആക്ഷേപിക്കാറുണ്ട്. പിണറായി വിജയന്‍ പലപ്പോഴുമെടുത്തിട്ടുള്ള പല നിലപാടുകളെയും സമീപനങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിച്ചിട്ടുള്ളതുകൊണ്ടാണത്. അടുത്ത കാലത്ത് അലന്‍ – താഹ വിഷയത്തിലടക്കം അദ്ദേഹത്തിന്റെ നിലപാടിനെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. ശരി എന്ന് തോന്നുന്നതിനെ ശരി എന്നും തെറ്റെന്ന് തോന്നുന്നതിനെ തെറ്റെന്നും വിളിച്ചു പറയാന്‍ ശീലിച്ചതുകൊണ്ടാണ് അത്തരത്തില്‍ ഇടപെടുന്നത്.

പ്രളയകാലത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിന്റെ നേതൃത്വപരമായ ഇടപെടല്‍ ലോകത്തിന് തന്നെ മാതൃകയായിരുന്നു. ആ പ്രതിസന്ധി ഘട്ടത്തില്‍, ജനങ്ങളോടും നാടിനോടും അദ്ദേഹം കാട്ടിയ കരുതലും ജാഗ്രതയും എടുത്തു പറഞ്ഞ് പ്രശംസിക്കാനും നമ്മളാരും മടിച്ചിട്ടില്ല.

- Advertisement -

ലോകമാകെ വിറങ്ങലിച്ചു നില്‍ക്കുന്ന ഈ കൊറോണ താണ്ഡവകാലത്ത് ഏറ്റവുമധികം ആത്മബലത്തോടെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഭൂപടത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ ആ പ്രദേശത്തിന് കേരളത്തിന്റെ രൂപമുണ്ടാകുന്നുവെങ്കില്‍ അതിനു കാരണം പിണറായി വിജയനെന്ന ഒരു ഭരണാധിപന്റെ നേതൃത്വഗുണമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാവില്ല. സത്യമതാണ്.

- Advertisement -

കേരളം വിട്ട് ജീവിക്കുന്ന എന്റെ ഈ Stay Home ദിനങ്ങളില്‍ കേരളാ മുഖ്യമന്ത്രിയുടെ ഓരോ പത്ര സമ്മേളനങ്ങളും അത്രമേല്‍ ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്. ഇന്ത്യയുടെ തലസ്ഥാന നഗരത്തില്‍ ജീവിക്കുന്ന എനിക്ക് വസ്തുനിഷ്ഠ സാഹചര്യത്തെ വിലയിരുത്തുമ്പോള്‍ തോന്നിപ്പോകുന്നത് ഇത്രമാത്രമാണ്. ഈ മനുഷ്യനെ കുറച്ചു നാളത്തേക്ക് താല്‍ക്കാലികമായെങ്കിലും കുറെ സംസ്ഥാനങ്ങളുടെ കൂടെ അധിക ചുമതല കൊടുക്കാന്‍ കഴിയുമോ ?

ഇന്നലത്തെ പത്ര സമ്മേളനത്തില്‍, ഈ നാട്ടില്‍ ഒരു മനുഷ്യനും പട്ടിണി കിടക്കാന്‍ ഇടവരരുത് എന്ന അദ്ദേഹത്തിന്റെ ഒരൊറ്റ വാചകം മതി അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ അടയാളപ്പെടുത്താന്‍. അത് വെറുതെ പറയുക മാത്രമായിരുന്നില്ല, പ്രാവര്‍ത്തികമാക്കാനുള്ള മുഴുവന്‍ കര്‍മ്മപദ്ധതികളും അദ്ദേഹം വിവരിക്കുകയുമുണ്ടായി.

ആപത്ത് കാലത്ത് ഒരു നാടിനെ മുഴുവന്‍ തന്നോട് ചേര്‍ത്തു പിടിക്കുന്ന ഈ ഭരണാധികാരിയെ ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണ് നെഞ്ചോടൊന്ന് ചേര്‍ത്തു പിടിക്കുക ?

- Advertisement -

മലയാളിയായി ജനിച്ചതില്‍ അഭിമാനിക്കുന്നു. വിചാരങ്ങളുടെ നെറുകയിലെന്നും ചോരച്ചുവപ്പുള്ള കൊടിയടയാളം ചൂടാന്‍ കഴിഞ്ഞതില്‍ അതിലേറെ അഭിമാനിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week