28.4 C
Kottayam
Tuesday, April 30, 2024

മോദിയെ ചെവിക്ക് പിടിച്ച് സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന ശ്രീരാമന്‍! ചിത്രം പങ്കുവെച്ച് ശശി തരൂര്‍ എം.പി

Must read

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെവിക്ക് പിടിച്ച് ശ്രീരാമന്‍ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ചിത്രം പങ്കുവെച്ച് ശശിതരൂര്‍ എം.പി. രാമക്ഷേത്രത്തിന് തറക്കല്ലിടലുമായി ബന്ധപ്പെട്ട് ഇറങ്ങിയ ട്രോള്‍ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഈ ചിത്രമാണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം ശ്രീരാമന്റെ കൈപിടിച്ച് മോദി രാമക്ഷേത്രത്തിലേക്കു നടക്കുന്ന ചിത്രം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീരാമന്‍ മോദിയുടെ ചെവിക്ക് പിടിച്ച് സ്‌കൂളിലേക്കു പോകുന്ന ട്രോള്‍ ശശി തരൂര്‍ ഏറ്റെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week